കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട്ദുരന്തം അന്വേഷിക്കുന്ന ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ കമീഷെൻറ സിറ്റിങ് തിങ്കളാഴ്ച ആരംഭിക്കും. തിങ്കളാഴ്ച മുതൽ മേയ് 27 വരെ പ്രവൃത്തിദിവസങ്ങളിൽ ചിന്നക്കട െഗസ്റ്റ് ഹൗസിലെ ക്യാമ്പ് ഓഫിസിലാണ് വിവരശേഖരണത്തിനായി കമീഷൻ സിറ്റിങ് നടത്തുന്നത്.
രാവിലെ 10.30 മുതൽ വൈകീട്ട് നാലുവരെയാണ് സിറ്റിങ് നടക്കുക. കമീഷൻ അന്വേഷിക്കുന്ന വിഷയങ്ങളിൽ അറിവും താൽപര്യവുമുള്ള വ്യക്തികൾ, സംഘങ്ങൾ, സാമൂഹികരാഷ്ട്രീയ പ്രവർത്തകർ, സ്ഥാപനങ്ങൾ, സംഘടനകൾ, അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ, പരിക്കേറ്റവർ, പരിക്കേറ്റവരുടെ ബന്ധുക്കൾ എന്നിവർക്ക് കമീഷൻ സെക്രട്ടറി മുമ്പാകെ വിവരങ്ങൾ സമർപ്പിക്കാം.
ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കാരണങ്ങളുമാണ് കമീഷൻ അന്വേഷിക്കുന്നത്. 1884ലെ സ്ഫോടകവസ്തു നിയമത്തിെൻറയോ സർക്കാർ ചട്ടങ്ങളുടെയോ ഉത്തരവുകളുടെയോ ലംഘനം സംഭവിച്ചിട്ടുണ്ടോ എന്നും അേന്വഷിക്കും. കമീഷെൻറ അന്വേഷണ നടപടികളിൽ കക്ഷിചേരാൻ ആഗ്രഹിക്കുന്നവർ 27ന് വൈകീട്ട് നാലിനു മുമ്പ് നേരിട്ടോ, അഭിഭാഷകർ/ അധികാരപ്പെടുത്തിയ ഏജൻറ് മുഖേനയോ അപേക്ഷ സമർപ്പിക്കണം. വിലാസം: സെക്രട്ടറി, ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ അന്വേഷണ കമീഷൻ, പുല്ലുകാട്ട്, എസ്.ആർ.എം റോഡ്, എറണാകുളം നോർത്ത്- 682018. ഇ-മെയിൽ: pttuingal.commission@gmail.com. ഫോൺ: 9495326050.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.