മലപ്പുറം: ഉൗർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽ ചീങ്കണ്ണിപ്പാലിയിലെ തടയണ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിച്ചതിനാലാണ് പൊളിക്കാൻ ഉത്തരവിട്ടതെന്ന് മലപ്പുറം ജില്ല കലക്ടർ അമിത് മീണ. പി.വി. അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിെൻറ സ്ഥലത്താണ് തടയണ.
ഡാം സുരക്ഷ അധികൃതരുടെ അനുമതിയില്ലാതെയാണ് നിർമിച്ചിരിക്കുന്നത്. ഇതിനാൽ സുരക്ഷ എത്രത്തോളമുണ്ടെന്ന് അറിയാൻ നിർവാഹമില്ല. സ്വകാര്യ ഭൂമിയിലാണെങ്കിലും തടയണ നിർമിക്കാൻ ജലസേചന വകുപ്പ് അനുമതി ആവശ്യമാണ്. ഇത് തകർന്നാൽ താഴ് ഭാഗത്ത് താമസിക്കുന്നവരുടെ ജീവൻ അപകടത്തിലാകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് പൊളിക്കാൻ ഉത്തരവിട്ടത്. രണ്ടാഴ്ചക്കകം തീരുമാനം നടപ്പാക്കിയില്ലെങ്കിൽ നടപടി സ്വീകരിക്കും.
പെരിന്തൽമണ്ണ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ പ്രതിനിധി സംഘം പ്രദേശം സന്ദർശിച്ചിരുന്നു. ഇവർ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കലക്ടർ അറിയിച്ചു. തടയണ പൊളിക്കാനുള്ള ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് സ്ഥലമുടമയും എം.എൽ.എയുടെ ഭാര്യാപിതാവുമായ അബ്ദുല്ലത്തീഫ് പറഞ്ഞു. എേട്ടക്കർ സ്ഥലത്ത് ഒരേക്കർ വിസ്തൃതിയിലുണ്ടായിരുന്ന കുളം ആഴം കൂട്ടുക മാത്രമാണ് ചെയ്തത്. രണ്ട് കിലോമീറ്റർ താഴെയാണ് താമസക്കാരുള്ളതെന്നും അബ്ദുല്ലത്തീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.