നിലമ്പൂർ: പി.വി. അൻവർ എം.എൽ.എയെ കാണാനില്ലെന്ന യൂത്ത് കോൺഗ്രസ് നേതാവ് നിലമ്പൂർ പൊലീസിൽ നൽകിയ പരാതിക്ക് മറുപടിയായി എം.എൽ.എയുടെ ഫേസ്ബുക് പോസ്റ്റ്. പരാതിക്കാരെല്ലാം ക്ഷമിക്കണം, താൻ ആഫ്രിക്കയിലാണെന്നാണ് മറുപടി. പൊതുപ്രവർത്തകൻ എന്നതിനൊപ്പം താനൊരു ബിസിനസ്കാരൻ കൂടിയാണ്.
രാഷ്ട്രീയപ്രവർത്തനമല്ല തെൻറ വരുമാനമാർഗം. അലവൻസിനെക്കാൾ ഏറിയ തുക ഓരോമാസവും ചെലവഴിക്കേണ്ടിവരുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിെൻറ തിരക്കിന് ശേഷം ബിസിനസ് ആവശ്യത്തിനാണ് വിദേശത്തേക്ക് വന്നത്.
കോവിഡ് പോസിറ്റിവ് ആയത് കാരണമാണ് നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത്. ഇക്കാര്യം സി.പി.എമ്മിെൻറ പാർലമെൻററി പാർട്ടി ഓഫിസ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. ജനങ്ങൾ ഏൽപിച്ച ഉത്തരവാദിത്തത്തെ കുറിച്ച് കൃത്യമായ ധാരണയുണ്ട്.
താൻ ആവശ്യപ്പെട്ടപ്രകാരം അർഹമായ പരിഗണന ബജറ്റിൽ നിലമ്പൂരിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിെൻറ മറുപടിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.