കൊച്ചി: ഘാനയിലെ ജയിലിലാണെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി പി.വി അൻവർ എം.എൽ.എ. ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് അൻവർ മറുപടി നൽകിയിരിക്കുന്നത്.
ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിൽ പുതിയ ബിസിനസ് സംരഭത്തിന്‍റെ ഭാഗമായാണ് ഇപ്പോൾ ഉള്ളതെന്ന് അൻവർ പറയുന്നു. ഇതിന്‍റെ വിഡിയോയും അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം
എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന
പ്രിയപ്പെട്ട ഊത്ത് കോൺഗ്രസുകാരേ..
മൂത്ത കോൺഗ്രസുകാരേ..
നിങ്ങളുടെ സ്നേഹം ഇത്രനാളും മനസ്സിലാക്കാൻ കഴിഞ്ഞില്ല ഏന്ന കുറ്റബോധം എനിക്കിന്നുണ്ട്..
ആദ്യമേ പറയാമല്ലോ..
ഞാൻ കാനയിലും കനാലിലുമൊന്നുമല്ല..
ഇപ്പോളുള്ളത് ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിലാണ്.
ഇനി കാര്യത്തിലേക്ക് വരാം..
രാഷ്ട്രീയം എന്റെ ഉപജീവന മാർഗ്ഗമല്ല..
അതിന്റെ പേരിൽ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല.ജീവിതമാർഗ്ഗം ഏന്ന നിലയിൽ ഒരു പുതിയ സംരംഭവുമായി
ഇവിടെ എത്തിയതാണ്.പ്രവർത്തനങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്.ഈ രാജ്യത്തെ നിയമവ്യവസ്ഥകൾക്ക് വിധേയമായി സർക്കാർ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്.നൂറോളം തൊഴിലാളികൾ ഒപ്പമുണ്ട്.
കൂടുതൽ വിശദമായി കാര്യങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്..
(വീഡിയോ ആദ്യാവസാനം നിങ്ങൾ കാണണം.എങ്കിലേ പുതിയ തിരക്കഥകൾക്കുള്ള ത്രെഡ് കിട്ടൂ.)
പൗഡർ കുട്ടപ്പന്മാർക്കും വീക്ഷണം പത്രത്തിനും ചില വാലാട്ടി മാധ്യമങ്ങൾക്കുമുള്ള ചായയും വടയും കൃത്യമായി തരുന്നുണ്ട്..
എല്ലാവരും അവിടൊക്കെ തന്നെ
കാണണം.
എന്നാൽ ശരി..
വർമ്മസാറിനോട് പറഞ്ഞതേ
നിങ്ങളോടും പറയാനുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.