വാർത്തസമ്മേളനം ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ; വിലക്ക് വകവെക്കാതെ പി.വി അൻവർ

ചേ​ല​ക്ക​ര: തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച്​ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത്​ വി​ല​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ അ​വ​ഗ​ണി​ച്ച്​ പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നി​ടെ നോ​ട്ടീ​സ്​ ന​ൽ​കാ​നെ​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ഫ്ല​യി​ങ്​ സ്ക്വാ​ഡ്​ എ​ക്സി​ക്യൂ​ട്ടി​വ്​ മ​ജി​സ്​​ട്രേ​റ്റാ​യ തി​രു​വി​ല്വാ​മ​ല കൃ​ഷി ഓ​ഫി​സ​ർ എം.​സി. വി​വേ​കി​നെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ മു​ന്നി​ൽ അ​ൻ​വ​ർ അ​വ​ഹേ​ളി​ച്ച്​ പ​റ​ഞ്ഞ​യ​ച്ചു. ച​ട്ട​ലം​ഘ​നം ക​മീ​ഷ​ന്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​മെ​ന്നും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ചേ​ല​ക്ക​ര​യി​ലെ ഹോ​ട്ട​ലി​ലാ​ണ്​ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ൻ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്ന്​ ഡെ​മോ​ക്രാ​റ്റി​ക് മൂ​വ്മെ​ന്റ് ഓ​ഫ് കേ​ര​ള​യു​ടെ (ഡി.​എം.​കെ) മീ​ഡി​യ ഗ്രൂ​പ്പി​ലൂ​ടെ തി​ങ്ക​ളാ​ഴ്ച രാ​ത്രി അ​റി​യി​ച്ചി​രു​ന്നു. പ്ര​ചാ​ര​ണ​വി​ല​ക്കു​ള്ള ദി​വ​സം വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്താ​മോ​യെ​ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ ഹോ​ട്ട​ലി​ലെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും എ​ന്തു​ ത​ട​സ്സ​മു​ണ്ടാ​യാ​ലും ന​ട​ക്കും എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ആ​ദ്യം പൊ​ലീ​സെ​ത്തി ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രോ​ട്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ന്​ സൗ​ക​ര്യം ന​ൽ​ക​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു. കു​റ​ച്ച്​ സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ൾ അ​ൻ​വ​ർ ഹോ​ട്ട​ലി​ലെ​ത്തി കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ളി​ൽ ക​യ​റി വാ​ർ​ത്ത​സ​മ്മേ​ള​നം തു​ട​ങ്ങി.

അ​തേ​സ​മ​യം, ക​മീ​ഷ​ന്‍റെ മൂ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തെ​ല്ലാം വി​ഡി​യോ​യി​ൽ പ​ക​ർ​ത്തു​മെ​ന്നും ഹോ​ട്ട​ലി​നെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നി​ടെ എ​ക്സി​ക്യൂ​ട്ടി​വ്​ മ​ജി​സ്​​ട്രേ​റ്റ്​ എ​ത്തി നോ​ട്ടീ​സ്​ കൈ​മാ​റാ​ൻ ശ്ര​മി​ച്ചു. തൊ​ട്ട​ടു​ത്ത്​ നി​ൽ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ കു​റ​ച്ച്​ നേ​രം അ​വ​ഗ​ണി​ച്ച​ശേ​ഷ​മാ​ണ്​ ‘എ​ന്താ​ണ്​ പ്ര​ശ്നം’ എ​ന്ന്​ അ​ൻ​വ​ർ ചോ​ദി​ച്ച​ത്.

വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​ന്ന​തി​ൽ ച​ട്ട​ലം​ഘ​ന​മു​ണ്ടെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ​പ്പോ​ൾ ‘എ​ന്തു​ ച​ട്ട​ലം​ഘ​നം, നി​ങ്ങ​ളു​ടെ ചീ​ഫ്​ ഓ​ഫി​സ​റോ​ട്​ ഇ​ന്ന​ലെ സം​സാ​രി​ച്ച​താ​ണ​ല്ലോ. ഏ​ത്​ ആ​ക്ട്, ഏ​ത്​ റൂ​ൾ പ്ര​കാ​ര​മാ​ണ്​ ലം​ഘ​നം. നി​യ​മം കാ​ണി​ക്കൂ. ഹൈ​കോ​ട​തി​യി​ൽ എ​ന്‍റെ അ​ഭി​ഭാ​ഷ​ക​നോ​ട്​ സം​സാ​രി​ച്ച​താ​ണ്. പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞി​ട്ട്​ വ​ന്നാ​ൽ നി​ങ്ങ​ൾ വി​വ​ര​മ​റി​യും. പി​ണ​റാ​യി​യു​ടെ പി​ണി​യാ​ളാ​വാ​ൻ നോ​ക്ക​ണ്ട’ എ​ന്നൊ​ക്കെ​യാ​യി അ​ൻ​വ​റി​ന്‍റെ പ്ര​തി​ക​ര​ണം.

എ​ന്തു​കൊ​ണ്ട്​ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്ത​രു​ത്​ എ​ന്ന്​ വി​വ​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കേ​ൾ​ക്കാ​ൻ അ​ൻ​വ​ർ ത​യാ​റാ​യി​ല്ല. നി​യ​മ​ത്തി​ൽ പ​റ​യു​ന്നു​ണ്ടെ​ങ്കി​ൽ ചെ​റു​തു​രു​ത്തി പാ​ല​ത്തി​ന​പ്പു​റം പോ​യി വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തും എ​ന്ന്​ അ​ൻ​വ​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ൻ മേ​ലു​ദ്യോ​ഗ​സ്ഥ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​ശേ​ഷം നോ​ട്ടീ​സ്​ ന​ൽ​കി മ​ട​ങ്ങി. അ​തേ​സ​മ​യം, വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ച​ട്ട​ലം​ഘ​ന​മി​ല്ലെ​ന്നും അ​നാ​വ​ശ്യ ഭീ​ഷ​ണി​യാ​ണെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു. ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്ക​ട്ടെ, അ​പ്പോ​ൾ കാ​ണാം. എ​ൽ.​ഡി.​എ​ഫ്​ ച​ട്ടം ലം​ഘി​ച്ച്​ ന​ട​ത്തി​യ ചു​​മ​രെ​ഴു​ത്തി​നെ​തി​രെ പ​രാ​തി കൊ​ടു​ത്ത​പ്പോ​ൾ ക​മീ​ഷ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ച​ട്ടം ലം​ഘി​ച്ച്​ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യ​തി​നാ​ണ്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​തെ​ന്നും അ​ത്​ അ​നു​സ​രി​ക്കാ​തെ വാ​ർ​ത്ത​സ​മ്മേ​ള​നം തു​ട​ർ​ന്ന കാ​ര്യം ക​മീ​ഷ​ന്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​മെ​ന്നും ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ളി​ൽ ക​യ​റി​യ ക​മീ​ഷ​ന്‍റെ മൂ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ക്സി​ക്യൂ​ട്ടി​വ്​ മ​ജി​സ്​​ട്രേ​റ്റ്​ പോ​യ ശേ​ഷ​വും അ​വി​ടെ തു​ട​രു​ക​യും ന​ട​ന്ന കാ​ര്യ​ങ്ങ​ള​ത്ര​യും കാ​മ​റ​യി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു. ചേ​ല​ക്ക​ര​യി​ൽ ന​ട​ന്ന കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​നോ​ട്​ വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ല ക​ല​ക്ട​ർ റി​പ്പോ​ർ​ട്ട്​ തേ​ടി. തെ​ര​ഞ്ഞെ​ടു​പ്പ്​ നി​രീ​ക്ഷ​ക​നും വി​ഷ​യം പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - PV anwar Press Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.