തൻെറ പാർക്കിനെതിരെ കരുക്കൾ നീക്കിയത്​ സി.പി.ഐ -പി.വി. അൻവർ

നിലമ്പൂർ: എൽ.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐയുടെ ജില്ല, പ്രാദേശിക നേതൃത്വങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി വ ീണ്ടും പി.വി. അൻവർ എം.എൽ.എ. കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തലി‍​​െൻറ തുടർച്ചയെന്നോണമാണ് കൂടുതൽ ആരോപണങ്ങളുമായ ി എം.എൽ.എ രംഗത്തെത്തിയത്. സി.പി.എമ്മിൽനിന്ന്​ പുറത്താക്കിയതിനെ തുടർന്ന് സി.പി.ഐയിൽ ചേർന്ന വിഭാഗമാണ് 2016ലെ നിയമസഭ തെര​െഞ്ഞടുപ്പിൽ യു.ഡി.എഫുമായി രഹസ‍്യധാരണയുണ്ടാക്കി തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചതെന്ന്​ അൻവർ ‘മാധ്യമ’ത്ത ോട്​ പറഞ്ഞു. സി.പി.ഐയുടെ ചില ജില്ല നേതാക്കളുടെ പിന്തുണ ഇവർക്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഇതിൽ പരാജയപ്പ െട്ട​േപ്പാൾ നിലമ്പൂർ ഗവ. കോളജ് പൂക്കോട്ടുംപാടത്തേക്ക് മാറ്റുന്നതിനെതിരെ കോളജ് സംരക്ഷണസമിതിക്ക് രൂപം നൽകി സി.പി.ഐ കോടതിയെ സമീപിച്ചു. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭ ഭരണസമിതിപോലും പിൻമാറിയ സാഹചര‍്യത്തിലായിരുന്നു എതിർപ്പുമായി ഇവരുടെ നീക്കം. ഇതും പരാജയപ്പെട്ടു. മാത്രമല്ല, നിലമ്പൂരിലെ സി.പി.ഐ ഔദ‍്യോഗിക പക്ഷം ഇക്കാര‍്യത്തിൽ ഇവരെ പിന്തുണച്ചുമില്ല.

രാഷ്​ട്രീയമായി തകർക്കാൻ കഴിയാതെ വന്നതോടെ പിന്നീട് സാമ്പത്തികമായി തകർക്കാനുള്ള ശ്രമമായി. കക്കാടംപൊയിലിലെ തൻെറ പാർക്കിനെതിരെ രഹസ‍്യമായി കരുക്കൾ നീക്കിയത്​ നിലമ്പൂരിലെ സി.പി.ഐയാണ്. വനം വകുപ്പും റവന‍്യൂ വകുപ്പും കൈകാര‍്യം ചെയ്യുന്ന സി.പി.ഐ സാഹചര‍്യം മുതലെടുത്ത് തൻെറ ഭൂമിയുടെ രേഖകൾ പരാതിക്കാർക്ക് കൈമാറി. ഇതി​​​െൻറ തെളിവുകൾ തൻെറ പക്കലുണ്ട്. എൽ.ഡി.എഫ് എം.എൽ.എ എന്ന നിലക്ക് പരാതി സി.പി.ഐയുടെ മേൽഘടകത്തെ അറിയിച്ചിരുന്നു.

2011ൽ സി.പി.ഐ നേതൃത്വത്തി‍​​െൻറ നിർദേശത്തെ തുടർന്നാണ് ഏറനാട് മണ്ഡലത്തിൽനിന്ന്​ നിയമസഭയിലേക്ക് മത്സരിക്കാൻ തീരുമാനിച്ചത്. ഒരുക്കങ്ങൾ പൂർത്തിയാക്കി നോമിനേഷൻ കൊടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് പാർട്ടി തീരുമാനം മാറ്റിയതായി സി.പി.ഐ ജില്ല നേതൃത്വം അറിയിച്ചത്. എന്നാൽ, പ്രധാനകക്ഷിയായ സി.പി.എം അടക്കം തനിക്ക​ുവേണ്ടി പ്രചാരണം ആരംഭിച്ചിരുന്നു. തുടർന്ന്,​ സ്വതന്ത്ര സ്ഥാനാർഥിയാകേണ്ടി വന്നു. സി.പി.ഐ തീരുമാനം തെറ്റായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.

സി.പി.ഐ സ്​ഥാനാർഥി അഷ്​റഫ് കാളിയത്തിന് 2,700 വോട്ടും രണ്ടാമതെത്തിയ തനിക്ക് 49,000 വോട്ടും ലഭിച്ചു. 2014ലെ ലോക്​സഭ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് വയനാട്ടിൽ വിജയസാധ‍്യതയുണ്ടായിരുന്നു. 20,870 വോട്ടിന്​ സത‍്യൻ മൊകേരി തോറ്റ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായ തനിക്ക് 37,000 വോട്ട്​ നേടാനായി. ഇതൊക്കെയാണ് സി.പി.ഐക്ക് തന്നോടുള്ള വിരോധത്തിന് കാരണം. എന്നാൽ, സി.പി.ഐയിലെ ഒരു വിഭാഗത്തി‍​​െൻറ പിന്തുണ തനിക്കുണ്ടെന്ന്​ അൻവർ അവകാശപ്പെട്ടു.

Tags:    
News Summary - pv anwar vs cpi- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.