തിരുവനന്തപുരം: മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാനായി ആർ. ബാലകൃഷ്ണപിള്ള ചുമതലയേറ്റു. തിങ്കളാഴ്ച രാവിലെ 11.30ന് കവടിയാർ ജവഹർനഗറിലുള്ള കോർപറേഷൻ ഓഫിസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഭൂരിപക്ഷ സമുദായങ്ങളിലെ സാമ്പത്തികമായി അവശതയനുഭവിക്കുന്നവർക്ക് സാമ്പത്തികാനുകൂല്യങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സാമ്പത്തികമില്ലാത്തതിനാൽ പഠനം തടസ്സപ്പെടുമെന്ന അവസ്ഥയുള്ള മുന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് സഹായം അനുവദിക്കുക, നിർധനരായ ആളുകളുടെ വീടുകൾ അറ്റകുറ്റപ്പണി ചെയ്തു നൽകുക, വിദ്യാർഥികൾക്ക് മത്സരപ്പരീക്ഷാ പരിശീലനങ്ങൾ നൽകുക എന്നീ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.