കൊട്ടാരക്കര: മുൻ മന്ത്രിയും മുന്നാക്ക വികസന കോർപറേഷൻ ചെയർമാനുമായ ആർ. ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സല ബാലകൃഷ്ണൻ (77) നിര്യാതയായി. ബുധനാഴ്ച രാവിലെ 10. 30ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ചൊവ്വാഴ്ച രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാർ വീട്ടിൽ വന്ന് പരിശോധന നടത്തിയിരുന്നു. പിറ്റേന്ന് രാവിലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 1957 ലാണ് ആര്‍. ബാലകൃഷ്ണപിള്ള പി.ആര്‍ വത്സലാമ്മയെ വിവാഹം കഴിച്ചത്.
തിരുവനന്തപുരത്തെ പ്രസിദ്ധനായ മജിസ്‌ട്രേറ്റ് മാധവവിലാസത്ത് ആട്ടറ പരമേശ്വരന്‍പിള്ളയുടെ മകളാണ് വത്സലാമ്മ. കണ്ണൂരിൽ നടക്കുന്ന കേരളാ കോൺഗ്രസ് -ബി നേതൃക്യാമ്പിൽ പങ്കെടുക്കാനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തത് പ്രകാരം കണ്ണൂരിലേക്ക് പോകാനായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയായിരുന്ന ബലകൃഷ്ണപിള്ള വിവരമറിഞ്ഞ് യാത്ര റദ്ദ് ചെയ്ത് തിരികെ വരികയായിരുന്നു. മക്കൾ: മുന്‍മന്ത്രിയും എം.എല്‍.എ യുമായ കെ.ബി. ഗണേഷ്‌കുമാര്‍, ഉഷ മോഹൻദാസ്, ബിന്ദു ബാലകൃഷ്ണൻ. മരുമക്കൾ: കെ. മോഹൻദാസ് (ഐ.എ.എസ്), ടി. ബാലകൃഷ്ണൻ (ഐ.എ.എസ്), ബിന്ദു ഗണേഷ് (ദുൈബ), സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 ന് വാളകം കീഴൂട്ട് കുടുംബവീട്ടിൽ.
മന്ത്രിമാരായ തോമസ് ഐസക്ക്, കെ. രാജു, മാത്യു ടി. തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എം. സുധീരൻ, കെ.സി. ജോസഫ്, ചിറ്റയം ഗോപകുമാർ എം.എൽ.എ, പുനലൂർ മധു, ചലച്ചിത്ര സംവിധായകൻ ഷാജി കൈലാസ് തുടങ്ങിയ പ്രമുഖർ വീട്ടിലെത്തി അേന്ത്യാപചാരം അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.