തിരുവനന്തപുരം: എ.ഡി.ജി.പി ആര്‍. ശ്രീലേഖക്കെതിരായ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി ജനുവരി 20നകം സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. വകുപ്പുതല റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി പൂഴ്ത്തിയെന്നാരോപണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടും അതിനകം സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ഗതാഗത കമീഷണറായിരിക്കെ ശ്രീലേഖ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തെക്കുറിച്ച അന്വേഷണം പൂര്‍ത്തിയായെന്ന വിജിലന്‍സിന്‍െറ ഇടക്കാല റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. അന്വേഷണത്തിലെ കണ്ടത്തെല്‍ ക്രോഡീകരിച്ച് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കെതിരായ അന്വേഷണവും ശ്രീലേഖക്കെതിരായ കേസും ഡി.വൈ.എസ്.പി ടി. ശ്യാംലാലിന് കൈമാറാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അനുമതി നല്‍കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.
ഗതാഗത കമീഷണറായിരിക്കെ ശ്രീലേഖ ക്രമക്കേടും നിയമന അഴിമതിയും നടത്തിയെന്ന പരാതിയിലാണ് ത്വരിതാന്വേഷണം പുരോഗമിക്കുന്നത്. ആരോപണത്തെക്കുറിച്ച് മുന്‍ എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി നടത്തിയ അന്വേഷണത്തില്‍ ആക്ഷേപത്തില്‍ വസ്തുതയുണ്ടെന്ന് കണ്ടത്തെുകയും വിജിലന്‍സ് അന്വേഷണം ശിപാര്‍ശചെയ്ത് ഗതാഗത സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കുകയുംചെയ്തു. തുടര്‍ന്ന് സെക്രട്ടറിതലത്തില്‍ നടത്തിയ അന്വേഷണത്തിലും തച്ചങ്കരിയുടെ കണ്ടത്തെല്‍ ശരി വെക്കുകയും വിജിലന്‍സ് അന്വേഷണം നിര്‍ദേശിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശ അഡീഷനല്‍ ചീഫ് സെക്രട്ടറി, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ കൂടി ഒപ്പിട്ട് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് കൈമാറി. എന്നാല്‍ ഇതില്‍ അദ്ദേഹം നടപടി അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വിജിലന്‍സ് ത്വരിതാന്വേഷണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.