കൊച്ചി: പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്ട്രോണിക്, സമൂഹമാധ്യമങ്ങളിലൂടെയോ രഹ്ന ഫാത്തിമ അഭിപ്രായപ്രകടനം നടത്തുന്നത് വിലക്കി െഹെകോടതി. 2018ൽ അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തുംവിധം േഫസ്ബുക്ക് പോസ്റ്റിട്ട കേസിൽ അനുവദിച്ച ജാമ്യം കുക്കറി ഷോയിലൂടെ മതവിശ്വാസികളുടെ വികാരത്തെ അവഹേളിച്ച സാഹചര്യത്തിൽ റദ്ദാക്കണമെന്ന ഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് സുനിൽ തോമസിെൻറ ഉത്തരവ്.
ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും അവസാന അവസരമെന്ന നിലയിലാണ് 2018ലെ കേസിലെ വിചാരണ നടപടികൾ തീരുന്നതുവരെ മാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം പാടില്ലെന്ന ഉപാധിയോടെ കേസ് തീർപ്പാക്കിയത്. കുക്കറി ഷോയിൽ 'ഗോമാത ഉലർത്ത്' എന്ന േപരിൽ പോസ്റ്റ് ചെയ്ത വിഡിയോയുടെ പേരിൽ എറണാകുളം നോർത്ത് പൊലീസാണ് കേെസടുത്തത്. കേസിെൻറ മറ്റ് വസ്തുതകൾ അന്വേഷണ ഏജൻസികൾ പരിശോധിക്കട്ടെയെന്ന് നിരീക്ഷിച്ച കോടതി, ഗോമാത എന്ന പദം ഗോമാംസ വിഭവം തയാറാക്കുന്ന ഷോയിൽ ആവർത്തിച്ച് പ്രയോഗിക്കുന്നതായി വിലയിരുത്തി.
അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുെട അവകാശം ഹനിക്കാനുള്ളതല്ലെന്ന് ബോധ്യമാകുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് നിരീക്ഷിച്ച കോടതി അവസാന അവസരം നൽകുന്നതായി വ്യക്തമാക്കുകയായിരുന്നു. തുടർന്നാണ് നീതിയുടെ താൽപര്യപ്രകാരം സഞ്ചാര സ്വാതന്ത്ര്യം നിലനിർത്തി, സമൂഹമാധ്യമങ്ങളെ ദുരുപയോഗം െചയ്യുന്ന പ്രവണത ഭാഗികമായി തടയുന്നതായി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.