പത്തനംതിട്ടയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തിയ മുതിർന്ന നേതാവ് പി.ജെ കുര് യന് വ്യാപക വിമർശം. പരിഭാഷയിൽ പലയിടത്തും പിഴവുകൾ നടത്തിയ കുര്യൻെറ പ്രസംഗ ഭാഗങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി.
ആർ.എസ്.എസിനെയും ബി.ജെ.പിയുമാണ് നാം നേരിടുന്നത് എന്ന് രാഹുൽ ഇംഗ്ലീഷിൽ പറഞ്ഞപ്പോൾ കുര്യൻ അത് നാം നേരിടുന്നത് മാർക്സിസ്റ്റ് പാർട്ടിയെയും ബി.ജെ.പിയെയുമാണ് എന്നാക്കി തർജ്ജമ ചെയ്‌തു. കേരളത്തിൽ സി.പി.എമ്മിനെതിരെ സംസാരിക്കില്ലെന്ന് രാഹുൽ നേരത്തേ വയനാട് സന്ദർശനത്തിനിടെ വ്യക്തമാക്കിയിരുന്നു. പ്രസംഗത്തിൻെറ തുടക്കം മുതൽ തന്നെ പിഴവുകളും നാക്കു പിഴയും കുര്യൻെറ തർജ്ജമയിൽ ഇടം പിടിച്ചു.
അതേസമയം പത്തനാപുരത്ത് രാഹുലിൻെറ പ്രസംഗത്തിൻെറ പരിഭാഷ കൈയടി നേടി. ചെങ്ങന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വിജയകുമാറിന്‍റെ മകള്‍ ജ്യോതി വിജയകുമാറാണ് രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗത്തിന് ശക്തവും സുന്ദരവുമായ മലയാള പരിഭാഷയൊരുക്കിയത്. നേരത്തേ കോഴിക്കോട് അബ്ദുസമദ് സമദാനി രാഹുലിൻെറ പ്രസംഗത്തിന് നൽകിയ പരിഭാഷക്ക് വൻ സീകാര്യതയാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.