മമതക്കും സ്​റ്റാലിനും അഭിനന്ദനം; പിണറായി വിജയനെ പരാമർശിക്കാതെ രാഹുൽ

നാല്​ സംസ്​ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്ന തെര​െഞ്ഞടുപ്പ് ഫലം പുറത്തുവന്നതോടെ വിജയികളെ അഭിനന്ദിച്ച്​ രാഹുൽഗാന്ധി. വിവിധ ട്വീറ്റുകളിലാണ്​ അദ്ദേഹം എം.കെ.സ്​റ്റാലിനേയും മമതാ ബാനർജിയേയും അഭിനന്ദിച്ചത്​. എന്നാൽ കേരളത്തിൽ വിജയിച്ച മുഖ്യമന്ത്രി പിണറായി വിജയനേയോ ഇടതുപക്ഷത്തേയോ രാഹുൽ ആശംസാ സന്ദേശങ്ങളിൽ പരാമർശിച്ചിട്ടില്ല.


'വിജയത്തിൽ അഭിനന്ദനങ്ങൾ എം.​കെ.സ്​റ്റാലിൻ. തമിഴ്‌നാട്ടിലെ ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തു. നിങ്ങളുടെ നേതൃത്വത്തിൽ ഞങ്ങൾ മാറ്റത്തി​െൻറ ദിശയിലേക്ക്​ ആത്മവിശ്വാസത്തോടെ ചുവടുവയ്​ക്കും'-തമിഴ്​നാട്ടിൽ വിജയിച്ച ഡി.എം.കെ മുന്നണി നേതാവ്​ എം.കെ.സ്​റ്റാലിനെ അഭിനന്ദിച്ചുകൊണ്ട്​ രാഹുൽ ട്വിറ്ററിൽ കുറിച്ചു.'ബി.ജെ.പിയെ പരാജയപ്പെടുത്തിയ മമതയേയും പശ്ചിമ ബംഗാളിലെ ജനങ്ങളേയും അഭിനന്ദിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്'-ബംഗാൾ വിജയത്തിൽ മമതയെ അഭിനന്ദിച്ചുകൊണ്ട്​ രാഹുൽ ട്വീറ്റ്​ ചെയ്​തു.


മറ്റൊരു ട്വീറ്റിൽ ജനവിധി അംഗീകരിക്കുന്നെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം കുറിച്ചു. 'ജനവിധി ഞങ്ങൾ താഴ്​മയോടെ അംഗീകരിക്കുന്നു. ഞങ്ങളുടെ പ്രവർത്തകരോടും പിന്തുണച്ച ദശലക്ഷക്കണക്കിന് ആളുകളോടും ആത്മാർഥമായ നന്ദി. ഞങ്ങൾ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും ആദർശങ്ങൾക്കും വേണ്ടി തുടർന്നും പോരാടും.ജയ് ഹിന്ദ്'-മറ്റൊരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു. ബംഗാളിൽ ഒരു സീറ്റിലും കോൺഗ്രസിന്​ വിജയിക്കാനായിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.