സ്പെഷ്യൽ ട്രെയിനുകളിൽ കേരളത്തിൽ നിന്ന് ആരേയും ക‍യറ്റില്ല; 30 വരെയുള്ള ടിക്കറ്റുകൾ റദ്ദാക്കി

തിരുവനന്തപുരം: സ്പെഷ്യൽ ട്രെയിനുകളിൽ കേരളത്തിൽ നിന്ന് ആരേയും കയറ്റില്ലെന്ന് റെയിൽവെ അറിയിച്ചു. സംസ്ഥാന സർക്കാരിന്‍റെ നിർദേശ പ്രകാരമാണ് അന്തർ ജില്ലാ യാത്രക്ക് ഇത്തരത്തിൽ വിലക്ക് ഏർപ്പെടുത്തിയതെന്നും റെയിൽവെ അറിയിച്ചു. ട്രെയിൻ തുടങ്ങുന്ന സ്റ്റേഷനിൽ നിന്ന് മാത്രമേ യാത്രക്കാർക്ക് കയറാനാവൂ. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ സ്റ്റേഷനുകളിൽ നിന്നും എടുത്ത ടിക്കറ്റുകൾ റദ്ദാക്കുമെന്നും തുക റീഫണ്ട് ചെയ്യുമെന്നും റെയിൽവെ അറിയിച്ചു. 

അതേസമയം, ജൂൺ 30 വരെയുള്ള എല്ലാ ടിക്കറ്റും റെയിൽവെ റദ്ദാക്കി. ടിക്കറ്റ് ചാർജ് തിരികെ നൽകും. എന്നാല്‍ ശ്രമിക് ട്രെയിനും സ്പെഷ്യൽ ട്രെയിനും സർവീസ് തുടരും. അതിഥി തൊഴിലാളികള്‍ക്കും കുടുങ്ങിക്കിടക്കുന്നവര്‍ക്കുമുള്ള സര്‍വീസാണ് റെയില്‍വെ ഇപ്പോള്‍ നടത്തുന്നത്. ഇത് തുടരുമെങ്കിലും ട്രെയിന്‍ ഗതാഗതം ഉടന്‍ പൂര്‍വസ്ഥിതിയിലാവില്ല.

കഴിഞ്ഞ മാസം ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് 1,490 കോടി രൂപയാണ് റെയിൽവെ റീഫണ്ട് ചെയ്തത്. മാർച്ച് 22 മുതൽ ഏപ്രിൽ 14 വരെയുള്ള ആദ്യഘട്ട ലോക്ഡൗൺ കാലയളവിൽ 830 കോടി രൂപയാണ് റീഫണ്ട് ചെയ്യേണ്ടിവന്നതെന്നും റെയിൽവെ അറിയിച്ചു. ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ പാസഞ്ചർ ട്രെയിനുകൾ ഉൾപ്പടെ പലസർവീസുകളും റെയിൽവെ റദ്ദാക്കിയിരുന്നു.
 

Tags:    
News Summary - Railway cancelled tickets upto june 30-kerala newws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.