അണക്കെട്ടുകൾ നിറയുന്നു; ഏ​ത് സാ​ഹ​ച​ര്യ​വും നേരി​ടാ​ൻ സ​ജ്ജ​മെന്ന്

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കനത്ത മഴ വരുംദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി. നാശംവിതച്ച് തുടരുന്ന മഴയിൽ മരണം മൂന്നായി. മലപ്പുറം പള്ളിക്കലിൽ രണ്ട്​ കുട്ടികളും കൊല്ലം തെൻമലയിൽ വയോധികനുമാണ്​ മരിച്ചത്​. പള്ളിക്കൽ പഞ്ചായത്തിലെ മാതാങ്കുളം മുണ്ടോട്ടപുറം മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളായ റിസ് വാന (എട്ട്), റിൻസാന (ഏഴുമാസം) എന്നിവരാണ് വീട്​ തകർന്ന് മരിച്ചത്. കൊല്ലം തെന്മല നാഗമലയിൽ തോട്ടിൽ വീണ്​ ഗോവിന്ദരാജ്​ (65) എന്നയാളാണ് മരിച്ചത്.

മ​ഴ ക​ന​ത്ത​തോ​ടെ അ​ണ​ക്കെ​ട്ടു​ക​ൾ നി​റ​യു​ന്നു. ഇ​ടു​ക്കി അ​ട​ക്കം വ​ലി​യ അ​ണ​ക്കെ​ട്ടു​ക​ളി​ൽ സു​ര​ക്ഷി​ത നി​ല​യി​ലാ​ണ്​ ജ​ല​നി​ര​പ്പ്. വൈ​ദ്യു​തി ബോ​ർ​ഡി​െൻറ അ​ണ​ക്കെ​ട്ടു​ക​ളി​ൽ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 84 ശ​ത​മാ​നം വെ​ള്ള​മു​ണ്ട്. ഏ​റ്റ​വും വ​ലി​യ സം​ഭ​ര​ണി​യാ​യ ഇ​ടു​ക്കി 85 ശ​ത​മാ​നം നി​റ​ഞ്ഞു. ശ​ബ​രി​ഗി​രി പ​ദ്ധ​തി​യി​ലെ പ​മ്പ-​ക​ക്കി അ​ട​ക്കം അ​ണ​ക്കെ​ട്ടു​ക​ളി​ൽ 84 ശ​ത​മാ​നം വെ​ള്ള​മു​ണ്ട്. ഷോ​ള​യാ​ർ 98, ഇ​ട​മ​ല​യാ​ർ 84, കു​ണ്ട​ള 91, മാ​ട്ടു​പ്പെ​ട്ടി 91, കു​റ്റ്യാ​ടി 40, താ​രി​യോ​ട്​ 82, ആ​ന​യി​റ​ങ്ക​ൽ 74, പൊ​ന്മു​ടി 77, നേ​ര്യ​മം​ഗ​ലം 97, പെ​രി​ങ്ങ​ൽ 89, ​േലാ​വ​ർ​പെ​രി​യാ​ർ 100 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ്​ വൈ​ദ്യു​തി ബോ​ർ​ഡ്​ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ്.
ജ​ല​വി​ഭ​വ വ​കു​പ്പി​െൻറ മം​ഗ​ലം, വ​ഴാ​നി, പി​ച്ചി, മീ​ങ്ക​ര, ചു​ള്ളി​യാ​ർ, നെ​യ്യാ​ർ, പോ​ത്തു​ണ്ടി, ചി​മ്മ​ണി ഡാ​മു​ക​ൾ തു​റ​ന്നു. മ​റ്റ്​ നി​ര​വ​ധി അ​ണ​ക്കെ​ട്ടു​ക​ളി​ലും ജ​ല​നി​ര​പ്പ്​ കു​റ​ക്കാ​ൻ ക്ര​മീ​ക​ര​ണ​മാ​യി. െപ​രി​ങ്ങ​ൽ​കു​ത്ത്, ക​ല്ലാ​ർ​കു​ട്ടി അ​ട​ക്ക​മു​ള്ള​വ തു​റ​ന്നു. ജ​ല​നി​ല​യ​ങ്ങ​ളി​ൽ വൈ​ദ്യു​തി ഉ​ൽ​​പാ​ദ​നം വ​ർ​ധി​പ്പി​ച്ചു.

ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍ന്ന ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും ​േന​രി​ടാ​ൻ സം​സ്ഥാ​നം സ​ജ്ജ​െ​മ​ന്ന്​ മ​ന്ത്രി കെ. ​രാ​ജ​ന്‍ അറിയിച്ചു. വി​വി​ധ ഏ​ജ​ന്‍സി​ക​ളു​ടെ ഏ​കോ​പ​നം ഉ​റ​പ്പാ​ക്കി. ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ ആ​റ്​ ടീ​മു​ക​ള്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ക്യാ​മ്പ് ചെ​യ്യു​ന്നു. ക​​ര​സേ​ന​യും പ്ര​തി​രോ​ധ സേ​ന​യും സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്നും ക​ല​ക്​​ട​ർ​മാ​രു​ടെ യോ​ഗ​ത്തി​ന്​ ശേ​ഷം മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ഡാ​മു​ക​ളു​ടെ റൂ​ള്‍ ക​ര്‍വു​ക​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കും. ചെ​റി​യ ഡാ​മു​ക​ളി​ല്‍ നേ​ര​ത്തെ ത​ന്നെ ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്താ​ൻ കെ.​എ​സ്.​ഇ.​ബി, ജ​ല​സേ​ച​ന വ​കു​പ്പു​ക​ള്‍ക്ക്​ നി​ർ​ദേ​ശം ന​ല്‍കി. പൊ​ലീ​സും, അ​ഗ്നി​ര​ക്ഷ സേ​ന​യും സി​വി​ല്‍ ഡി​ഫെ​ന്‍സും ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക്് സ​ജ്ജ​മാ​കും. വൈ​ദ്യു​തി അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്​​ക്കാ​ൻ മു​ന്‍ ക​രു​ത​ലി​ന്​ കെ.​എ​സ്.​ഇ.​ബി​ക്ക് നി​ർ​ദേ​ശം ന​ല്‍കി.

ഓറഞ്ച് അലർട്ട്

ഒക്ടോബർ 12: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

13: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

14: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

15: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

യെല്ലോ അലർട്ട്

ഒക്ടോബർ 12: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

13: ആലപ്പുഴ, കോട്ടയം

14: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്

15: കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഇടുക്കി, കണ്ണൂർ, കാസർകോട്

16: ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

2021-10-12 21:40 IST

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍ന്ന ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും ​േന​രി​ടാ​ൻ സം​സ്ഥാ​നം സ​ജ്ജ​െ​മ​ന്ന്​ മ​ന്ത്രി കെ. ​രാ​ജ​ന്‍. വി​വി​ധ ഏ​ജ​ന്‍സി​ക​ളു​ടെ ഏ​കോ​പ​നം ഉ​റ​പ്പാ​ക്കി. ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ ആ​റ്​ ടീ​മു​ക​ള്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ക്യാ​മ്പ് ചെ​യ്യു​ന്നു. ക​​ര​സേ​ന​യും പ്ര​തി​രോ​ധ സേ​ന​യും സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്നും ക​ല​ക്​​ട​ർ​മാ​രു​ടെ യോ​ഗ​ത്തി​ന്​ ശേ​ഷം മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

അ​റ​ബി​ക്ക​ട​ലി​ലെ ച​ക്ര​വാ​ത ചു​ഴി ര​ണ്ട് ദി​വ​സം കൂ​ടി തു​ട​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. പ​ടി​ഞ്ഞാ​റെ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ കൊ​മ്പ​സു ചു​ഴ​ലി​ക്കാ​റ്റി​െൻറ സ്വാ​ധീ​നം തു​ട​രു​ന്ന​ു. ബു​ധ​നാ​ഴ്ച​യോ​ടെ ബം​ഗാ​ള്‍ ഉ​ള്‍ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​നും ഒ​ക്ടോ​ബ​ര്‍ 15ഓ​ടെ ശ​ക്തി​പ്രാ​പി​ച്ച് ആ​ന്ധ്ര-​ഒ​ഡി​ഷ തീ​ര​ത്തെ ക​ര​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്​.

ഡാ​മു​ക​ളു​ടെ റൂ​ള്‍ ക​ര്‍വു​ക​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കും. ചെ​റി​യ ഡാ​മു​ക​ളി​ല്‍ നേ​ര​ത്തെ ത​ന്നെ ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്താ​ൻ കെ.​എ​സ്.​ഇ.​ബി, ജ​ല​സേ​ച​ന വ​കു​പ്പു​ക​ള്‍ക്ക്​ നി​ർ​ദേ​ശം ന​ല്‍കി. പൊ​ലീ​സും, അ​ഗ്നി​ര​ക്ഷ സേ​ന​യും സി​വി​ല്‍ ഡി​ഫെ​ന്‍സും ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക്് സ​ജ്ജ​മാ​കും. വൈ​ദ്യു​തി അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്​​ക്കാ​ൻ മു​ന്‍ ക​രു​ത​ലി​ന്​ കെ.​എ​സ്.​ഇ.​ബി​ക്ക് നി​ർ​ദേ​ശം ന​ല്‍കി.

2021-10-12 21:39 IST

തി​രു​വ​ന​ന്ത​പു​രം: മ​ഴ ക​ന​ത്ത​തോ​ടെ അ​ണ​ക്കെ​ട്ടു​ക​ൾ നി​റ​യു​ന്നു. സം​ഭ​ര​ണ​ശേ​ഷി കു​റ​ഞ്ഞ നി​ര​വ​ധി അ​ണ​െ​ക്ക​ട്ടു​ക​ൾ തു​റ​ന്നു. ഇ​ടു​ക്കി അ​ട​ക്കം വ​ലി​യ അ​ണ​ക്കെ​ട്ടു​ക​ളി​ൽ സു​ര​ക്ഷി​ത നി​ല​യി​ലാ​ണ്​ ജ​ല​നി​ര​പ്പ്. വൈ​ദ്യു​തി ബോ​ർ​ഡി​െൻറ അ​ണ​ക്കെ​ട്ടു​ക​ളി​ൽ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 84 ശ​ത​മാ​നം വെ​ള്ള​മു​ണ്ട്. 3490.57 ദ​ശ​ല​ക്ഷം യൂ​നി​റ്റ്​ വൈ​ദ്യു​തി​യു​ണ്ടാ​ക്കാ​നു​ള്ള വെ​ള്ള​മാ​ണി​ത്. നീ​രൊ​ഴു​ക്ക്​ ശ​ക്ത​മാ​യി തു​ട​രു​ന്നു. ഏ​റ്റ​വും വ​ലി​യ സം​ഭ​ര​ണി​യാ​യ ഇ​ടു​ക്കി 85 ശ​ത​മാ​നം നി​റ​ഞ്ഞു. ശ​ബ​രി​ഗി​രി പ​ദ്ധ​തി​യി​ലെ പ​മ്പ-​ക​ക്കി അ​ട​ക്കം അ​ണ​ക്കെ​ട്ടു​ക​ളി​ൽ 84 ശ​ത​മാ​നം വെ​ള്ള​മു​ണ്ട്. ഷോ​ള​യാ​ർ 98, ഇ​ട​മ​ല​യാ​ർ 84, കു​ണ്ട​ള 91, മാ​ട്ടു​പ്പെ​ട്ടി 91, കു​റ്റ്യാ​ടി 40, താ​രി​യോ​ട്​ 82, ആ​ന​യി​റ​ങ്ക​ൽ 74, പൊ​ന്മു​ടി 77, നേ​ര്യ​മം​ഗ​ലം 97, പെ​രി​ങ്ങ​ൽ 89, ​േലാ​വ​ർ​പെ​രി​യാ​ർ 100 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ്​ വൈ​ദ്യു​തി ബോ​ർ​ഡ്​ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ്.

ജ​ല​വി​ഭ​വ വ​കു​പ്പി​െൻറ മം​ഗ​ലം, വ​ഴാ​നി, പി​ച്ചി, മീ​ങ്ക​ര, ചു​ള്ളി​യാ​ർ, നെ​യ്യാ​ർ, പോ​ത്തു​ണ്ടി, ചി​മ്മ​ണി ഡാ​മു​ക​ൾ തു​റ​ന്നു. മ​റ്റ്​ നി​ര​വ​ധി അ​ണ​ക്കെ​ട്ടു​ക​ളി​ലും ജ​ല​നി​ര​പ്പ്​ കു​റ​ക്കാ​ൻ ക്ര​മീ​ക​ര​ണ​മാ​യി. െപ​രി​ങ്ങ​ൽ​കു​ത്ത്, ക​ല്ലാ​ർ​കു​ട്ടി അ​ട​ക്ക​മു​ള്ള​വ തു​റ​ന്നു. ജ​ല​നി​ല​യ​ങ്ങ​ളി​ൽ വൈ​ദ്യു​തി ഉ​ൽ​​പാ​ദ​നം വ​ർ​ധി​പ്പി​ച്ചു. ഇ​ടു​ക്കി​യി​ൽ 10.27 ദ​ശ​ല​ക്ഷം യൂ​നി​റ്റും ശ​ബ​രി​ഗി​രി​യി​ൽ 5.41 ദ​ശ​ല​ക്ഷം യൂ​നി​റ്റു​മാ​ണ് തി​ങ്ക​ളാ​ഴ്​​ച ​ഉ​ൽ​പാ​ദ​നം. കു​റ്റ്യാ​ടി, നേ​ര്യ​മം​ഗ​ലം, പെ​രി​ങ്ങ​ൽ​കു​ത്ത്, ​േലാ​വ​ർ​പെ​രി​യാ​ർ അ​ട​ക്ക​മു​ള്ള​വ​യി​ൽ പ​ര​മാ​വ​ധി ഉ​ൽ​പാ​ദ​നം ന​ട​ക്കു​ന്നു​ണ്ട്.

2021-10-12 19:11 IST

കൊയിലാണ്ടി: തോരാമഴ താലൂക്കിൽ കനത്ത നാശം വിതച്ചു. തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച വൈകുന്നേരംവരെ മഴ നിർത്താതെ പെയ്തതോടെ വെള്ളം ഇരച്ചുയർന്നു. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് 79 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കു മാറ്റി താമസിപ്പിച്ചു. 12 വീടുകൾ ഭാഗികമായി തകർന്നു. മൂന്നു കിണറുകൾ ഇടിഞ്ഞു.

ഗ്രാമീണ റോഡുകൾ മിക്കതും വെള്ളത്തിനടിയിലായത് ഗതാഗതത്തെ ബാധിച്ചു. ദേശീയ-സംസ്ഥാന പാതകളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. വൈദ്യുതി ലൈനുകൾക്കും പോസ്റ്റുകൾക്കും നാശം വന്നത് വൈദ്യുതി വിതരണത്തെ ബാധിച്ചു.

2021-10-12 18:42 IST

ചൊവ്വാഴ്ച്ച രാവിലെ മുതൽ പെയ്ത കനത്ത മഴയില്‍ പേരാമ്പ്രയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു. പൈതോത്ത് റോഡില്‍ മൊയോത്ത് ചാലില്‍ ലക്ഷ്മി അമ്മയുടെ വീടാണ് മണ്ണിടിച്ചിലില്‍ തകര്‍ന്നത്. വീടിന് പിന്‍ഭാഗത്തെ മണ്ണുകൊണ്ടുള്ള കൈയ്യാലയാണ് മഴയില്‍ ഇടിഞ്ഞത്.

2021-10-12 16:53 IST

കോടാലി: കനത്ത മഴയെ തുടര്‍ന്ന മറ്റത്തൂര്‍ പഞ്ചായത്തിലെ മുരിക്കുങ്ങലില്‍ വീടി തകര്‍ന്ന് വീണു. മുരുക്കുങ്ങല്‍ ചാണാശേറി ലെനിന്‍റെ ഓടിട്ട വീടാണ് ചൊവ്വാഴ്ച രാവിലെ മേല്‍ക്കൂര തകര്‍ന്ന് വീണത്.

സംഭവ സമയത്ത് വീടിനുള്ളില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.

2021-10-12 16:16 IST

പാലക്കാട് അട്ടപ്പാടി ചുരത്തിൽ ഉരുൾപൊട്ടൽ. വലിയ പാറകൾ വീണ് ഗതാഗതം തടസപെട്ടു. പുലർച്ചെ മുതൽ നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്. പാലക്കാട് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയാണ് ഇന്നലെ രാത്രി മുതൽ പെയ്യുന്നത്. അട്ടപ്പാടി ചുരം പൂർണമായി സ്തംഭിച്ചു. യാത്രാക്കാർക്ക് ഇരു വശത്തിലേക്കുമുള്ള ഗതാഗതം തടസപെട്ടിരിക്കുകയാണ്. നെല്ലിപുഴ, ചങ്ങലിനി പുഴ എന്നിവ കരകവിഞ്ഞൊഴുകുകയാണ്. മണ്ണാർക്കാട്, അട്ടപ്പാടി എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്യുന്നത്‌. ജില്ലയില്‍ നാല് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 

2021-10-12 16:10 IST

ആമ്പല്ലൂര്‍: ചിമ്മിനി ഡാമിന്‍റെ നാല് ഷട്ടറുകളും 7.5 സെന്‍റിമീറ്റര്‍ ഉയര്‍ത്തി. നേരത്തെ ഷട്ടറുകള്‍ 5 സെ.മീ വീതം ഉയര്‍ത്തിയിരുന്നു. ചിമ്മിനിയില്‍ 10 സെന്‍റി മീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്താനുള്ള അനുമതിയുണ്ട്. ഇനിയും കനത്ത മഴ തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കാം.

ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് ചൊവാഴ്ച ഉച്ചയോടെ മഴക്ക് നേരിയ ശമനമുണ്ടായെങ്കിലും ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. മണിക്കൂറില്‍ മൂന്ന് സെന്‍റി മീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

2021-10-12 15:24 IST

കോഴിക്കോട്: സംസ്ഥാനത്ത് കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്.

ഓറഞ്ച് അലർട്ട്

ഒക്ടോബർ 12: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

13: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

14: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

15: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

യെല്ലോ അലർട്ട്

ഒക്ടോബർ 12: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

13: ആലപ്പുഴ, കോട്ടയം

14: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്

15: കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഇടുക്കി, കണ്ണൂർ, കാസർകോട്

16: ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

2021-10-12 12:57 IST

കാളികാവ് (മലപ്പുറം): കനത്ത മഴയിൽ കിണർ താഴ്ന്നു. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ വലിയപറമ്പ് കുരിക്കൾ ഉണ്ണി മൊയ്തീന്‍റെ ഉടമസ്ഥതയിലുള്ള കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. 13 റിങ്ങുകളും മോട്ടോർ അടക്കമുള്ള സാമഗ്രികളും കിണറ്റിലാഴ്ന്നു.

2021-10-12 12:53 IST

മലപ്പുറം കോട്ടക്കുന്നിൽ 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാലാണ്​ നടപടി. 

Tags:    
News Summary - Rain sowing destruction; Three deaths in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.