അണക്കെട്ടുകൾ നിറയുന്നു; ഏ​ത് സാ​ഹ​ച​ര്യ​വും നേരി​ടാ​ൻ സ​ജ്ജ​മെന്ന്

2021-10-12 12:52 IST

പാലക്കാട്​ ശിരുവാണി ഡാം തുറക്കും. പുഴയുടെ തീരത്തുള്ളവർക്ക്​ ജാഗ്രതാ നിർദേശം.

2021-10-12 12:49 IST

ഇടമലയാർ വൈശാലി ഗുഹക്ക് സമീപം മണ്ണിടിച്ചിലുണ്ടായി

എറണാകുളം ഇടമലയാർ വൈശാലി ഗുഹക്ക് സമീപം മണ്ണിടിച്ചിലുണ്ടായി. രണ്ട് ആദിവാസി കോളനികൾ ഒറ്റപ്പെട്ടു. 

2021-10-12 12:46 IST

അതിരപ്പിള്ളി - മലക്കപ്പാറ റോഡ്​ അടച്ചു. 

2021-10-12 12:42 IST

ഡാമിന്‍റെ ഷട്ടർ തുറക്കാൻ സാധ്യത

പാലക്കാട്​ മീങ്കര ഡാമിന്‍റെ ഷട്ടർ തുറക്കാൻ സാധ്യത. ശിരുവാണി, ഭവാനി പുഴകളുടെ തീരങ്ങളിലുള്ളവർക്ക്​ ജാഗ്രതാ നിർദേശം.

2021-10-12 12:41 IST

മലപ്പുറം ജില്ലയിൽ ക്വാറി ഖനനം അനിശ്ചിത കാലത്തേക്ക് നിർത്തി.

2021-10-12 12:36 IST

വഴി തിരിച്ചുവിട്ടു

തിരൂർ - കോട്ടക്കൽ റൂട്ടിൽ യാത്ര ചെയ്യുന്നവർ വൈലത്തൂരിൽനിന്നും ബൈപാസ് വഴി പോകാൻ നിർദേശം. പൊന്മുണ്ടത്ത്​ റോഡിൽ വെള്ളം കയറിയിട്ടുണ്ട്​.

2021-10-12 12:32 IST

കരിപ്പൂരിൽ ചുറ്റുമതിൽ തകർന്നു

കനത്ത മഴയിൽ കരിപ്പൂർ വിമാനത്താവളത്തിന്‍റെ ചുറ്റുമതിൽ തകർന്നു. അപകടത്തിൽ ആളപായമില്ല. സമീപത്തെ വീടിനും കിണറിനും മുകളിലേക്കാണ്​ മതിൽ ഇടിഞ്ഞത്​. മോശം കാലാവസ്​ഥയെ തുടർന്ന്​ കഴിഞ്ഞദിവസം രണ്ട്​ വിമാനങ്ങൾ തിരിച്ചുവിട്ടിരുന്നു.

2021-10-12 12:27 IST

വെള്ളക്കെട്ടിൽ കുടുങ്ങിയ കുടുംബത്തെ രക്ഷിച്ചു

മലപ്പുറം താനൂർ വില്ലേജിലെ നടക്കാവിൽ വെള്ളക്കെട്ടിൽ അകപ്പെട്ട കുടുംബത്തിലെ ആറുപേരെ ഫയർഫോഴ്​സും ട്രോമാകെയറും ചേർന്ന് രക്ഷപ്പെടുത്തി. കുടുംബത്തെ താനൂർ ശോഭ പറമ്പ് സ്കൂൾ ക്യാമ്പിലേക്ക് മാറ്റി.

2021-10-12 12:15 IST

കോഴിക്കോട് താലൂക്കിൽ ക്യാമ്പുകൾ തുറന്നു

കോഴിക്കോട് താലൂക്കിൽ നാല് സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറന്നു. വേങ്ങേരി വില്ലേജിൽ സിവിൽസ്റ്റേഷൻ യു.പി സ്കൂൾ, വേങ്ങേരി യു.പി സ്കൂൾ, പ്രൊവിഡൻസ് കോളേജ് എന്നിവിടങ്ങളിലും പുതിയങ്ങാടി വില്ലേജിൽ പുതിയങ്ങാടി ജി.എം.യുപി സ്കൂളിലുമാണ് ക്യാമ്പ് സജ്ജമാക്കിയിട്ടുള്ളത്.

പുതിയങ്ങാടി, പന്തീരങ്കാവ്, നെല്ലിക്കോട്, കച്ചേരി, ചേവായൂർ, വളയനാട്, വേങ്ങേരി വില്ലേജുകളിലാണ് മഴവെള്ളം കൂടുതലായും കയറിയത്. ഇവിടെയുള്ള ആളുകളിൽ കുടുംബ വീടുകളിലേക്ക് പോവാൻ കഴിയാത്തവർക്കാണ് ക്യാമ്പ് സജ്ജമാക്കിയത്.

2021-10-12 11:43 IST

ചാലക്കുടിയിൽ കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ ബന്ധപ്പെടേണ്ട നമ്പർ - 0480 2705800, 8848357472.

Tags:    
News Summary - Rain sowing destruction; Three deaths in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.