വോട്ട്​ ചെയ്യാം;​ പക്ഷേ, വിരലിൽ മഷി പുരട്ടരുത്​

തൃശൂർ: എൺപതുകാരൻ രാജന്​ തെരഞ്ഞെടുപ്പും വോട്ടുെചയ്യലുമൊക്കെ ഏറെ ഹരമാണ്​. മണലൂർ പണ്ടാരൻ വീട്ടിൽ രാജൻ 21 വയസ്സ്​ മുതൽ വോട്ട്​ ഒരിക്കലും മുടക്കിയിട്ടില്ല. പക്ഷേ, ഇക്കുറി പോളിങ്​ബൂത്തിൽ പോകുന്നത്​ ഏറെ സമ്മർദത്തിലാണ്​. വോട്ട്​ ​െചയ്​തവരെ തിരിച്ചറിയുന്നതിന്​ വിരലിൽ പുരട്ടുന്ന മഷിയാണ്​ കർഷകനായ ഇദ്ദേഹത്തി​െൻറ പ്രശ്​നം. അലർജിപ്രശ്​നംമൂലം വിരലിൽ മഷി പുരട്ടരുതെന്നാണ്​ അദ്ദേഹത്തി​െൻറ ആവശ്യം.

2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ​ മഷിയിട്ട്​ വോട്ട്​ ചെയ്​തതിന്​ പിന്നാലെ ചൂണ്ടുവിരലിൽ ചൊറിച്ചിലോടുെചാറിച്ചിൽ. ഒരാഴ്​ച കഴിഞ്ഞ​ ​േശഷമാണ്​ ഇത്​ തുടങ്ങിയത്​. പിന്നെ വിരലി​െൻറ അഗ്രചർമം പോളിഞ്ഞു. ഏറെ ഡോക്​ടർമാ​െര കണ്ടു. ഒടുവിൽ മെഡിക്കൽ കോളജിലെ ചികിത്സയിൽ ചൊറിച്ചിൽ കുറഞ്ഞു. അങ്ങനെ ഇരിക്കെ 2019ൽ ലോക്​സഭ തെരഞ്ഞെടുപ്പ്​ എത്തി. ചൊറിഞ്ഞ്​ പൊട്ടിയ വിരലിലെ പാട്​ കാണിച്ച്​ ഡോക്​ടറുടെ സർട്ടിഫിക്കറ്റ്​ കിട്ടി. വോട്ട്​ ചെയ്യാൻ മഷി പുരട്ടാൻ തുടങ്ങവേ കാര്യം പറഞ്ഞ്​​ സർട്ടിഫിക്കറ്റ്​ കാണിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്​ഥൻ ആദ്യം അനുമതി നൽകിയില്ല. സെൻറ്​ തെരേസസ്​ സ്​കൂളിലെ പോളിങ്​ ബൂത്തിലെ വിവിധ രാഷ്​ട്രീയകക്ഷികളുടെ ഏജൻറുമാർ സമ്മർദം ചെലുത്തിയതോടെ ഉദ്യോഗസ്​ഥൻ അയഞ്ഞു.

തിര​െക്കാഴിഞ്ഞ്​ വൈകീട്ട്​ ആറിന്​ വോട്ട്​ ൈചയ്യാൻ എത്താൻ ആവശ്യ​െപ്പട്ടു. വിരലിൽ മഷി പുരട്ടാ​െത രാ​ജൻ വോട്ടുചെയ്​ത്​ മടങ്ങി. എന്നാൽ, ഇക്കുറി സർട്ടിഫിക്കറ്റ്​ ഹാജരാക്കിയാലും പ്രശ്​നമുണ്ട്​. കോവിഡി​െൻറ പശ്ചാത്തലത്തിൽ വിവിധ ക്രമീകരണം നടക്കുന്നതിനാൽ വൈകീട്ട്​ വോട്ട്​ ​െചയ്യാൻ അുനുമതി ലഭിക്കുമോ എന്നാണ്​ ഇയാളുടെ ആവലാതി. അതിനപ്പുറം അതിരാവിലെ ബൂത്ത്​ ഏജൻറുമാർ വോട്ടുചെയ്യു​േമ്പാൾ തനിക്ക്​ അവസരം തന്നൂടെ എന്നാണ്​ ചോദ്യം. കാര്യം എന്തായാലും മഷി പ​ു രട്ടിയില്ലെങ്കിൽ മാത്രമേ വോട്ട്​ ചെയ്യാനുള്ളൂവെന്നാണ്​ നിലപാട്​. വോട്ടിങ്​ മഷിക്ക്​ പകരം റേഷൻ കടയിലെ ഇ-പോസ്​ മെഷീന്​ സമാനം വോട്ടർമാരുടെ ബയോമെട്രിക്​ രേഖ പരിശോധിച്ച്​ വോട്ടു​ചെയ്യാവുന്ന സാഹചര്യം ഒരുക്കണമെന്ന ആവശ്യവും രാജൻ ഉന്നയിക്കുന്നു​.

1962ലെ ലോക്സഭ തെരഞ്ഞെടുപ്പിലാണ് വോട്ടിങ്​ മഷി ആദ്യമായി ഉപയോഗിച്ചത്. അതിനുശേഷം ഇന്ത്യയിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇത് ഉപയോഗിച്ചിരുന്നു. മൈസൂർ പെയിൻറ്​സ്​ ആൻഡ് വാർണിഷ് ലിമിറ്റഡാണ്​ തെരഞ്ഞെടുപ്പ്​ കമീഷന്​ ഇത്​ നൽകുന്നത്​. സിൽവർ നൈട്രേറ്റാണ് വോട്ടിങ്​ മഷിയിലെ പ്രധാന ഘടകം. അടയാളം നീണ്ടുനിൽക്കേണ്ട സമയപരിധി അനുസരിച്ച് മഷിയിൽ 10 മുതൽ 15 ശതമാനം വരെ സിൽവർ നൈട്രേറ്റ് ചേർക്കും​. തൽഫലമായി ഉണ്ടാകുന്ന അടയാളം രണ്ടാഴ്ച മുതൽ നാലാഴ്ചവരെ മായാതെ നിൽക്കുന്നു. തൊലിപ്പുറത്തെയും നഖത്തിലെയും കോശങ്ങൾ നശിച്ച് പുതിയവ രൂപപ്പെടുന്നതുവരെയും അടയാളം നീണ്ടുനിൽക്കാറുണ്ട്.  

Tags:    
News Summary - rajan can vote but do not apply ink on fingers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.