പയ്യന്നൂർ: റീപോളിങ് നടക്കുന്ന കാസർകോട് ലോക്സഭ മണ്ഡലത്തിലെ പിലാത്തറയിൽ വെള്ളി യാഴ്ച വൈകീട്ട് നടന്ന കൊട്ടിക്കലാശത്തിനിടെ നേരിയ സംഘർഷം. സ്ഥാനാർഥി രാജ്മോഹൻ ഉണ്ണി ത്താനെ ഒരുസംഘം സി.പി.എം പ്രവർത്തകർ പ്രസംഗിക്കാനനുവദിക്കാതെ യോഗം അലങ്കോലപ്പെടുത ്തിയതായാണ് പരാതി. സംഭവത്തിൽ രാജ്മോഹൻ ഉണ്ണിത്താനും ഏഷ്യാനെറ്റ് കാസർകോട് റിപ്പോർട ്ടർ മുജീബ്റഹ്മാനും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ചെറുതാഴത്തെ വരുൺ കൃഷ്ണനും പരിക്കേറ്റു.
പരിക്കേറ്റ രാജ്മോഹൻ ഉണ്ണിത്താനെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ചരക്കാണ് യു.ഡി.എഫിന് പിലാത്തറയിൽ കൊട്ടിക്കലാശത്തിന് സമയമനുവദിച്ചതത്രെ. 5.40ഓടെ ഖാദി സ്റ്റോർ പരിസരത്ത് സി.എം.പി നേതാവ് സുധീഷ് കടന്നപ്പള്ളി പ്രസംഗം തുടങ്ങി. ഈ സമയത്ത് മാതമംഗലം റോഡിൽ എൽ.ഡി.എഫ് യോഗത്തിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ സംസാരിക്കുന്നുണ്ടായിരുന്നു. സുധീഷിെൻറ പ്രസംഗം തുടങ്ങി ഏതാനും നിമിഷങ്ങൾക്കകം സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ എത്തുകയും മൈക്ക് അദ്ദേഹത്തിന് കൈമാറുകയും ചെയ്തു.
എന്നാൽ, ഈ സമയത്ത് സംഘടിച്ചെത്തിയ ഒരുസംഘം മൈക്ക് പിടിച്ചുവാങ്ങുകയും പൊലീസ് അനുമതിയില്ലാത്തതിനാൽ ഉണ്ണിത്താനെ പ്രസംഗിക്കാൻ അനുവദിക്കില്ലെന്നു പറയുകയും ചെയ്തുവത്രെ. ഈ ദൃശ്യം പകർത്തുന്നതിനിടയിലാണ് മുജീബ്റഹ്മാന്‍ പരിക്കേറ്റത്. സംഘർഷത്തിൽ രാജ്മോഹൻ ഉണ്ണിത്താനും വരുൺ കൃഷ്ണനും പരിക്കേറ്റു. മുജീബ്റഹ്മാെൻറ മൊബൈൽഫോൺ തട്ടിയെടുത്തതായും പരാതിയുണ്ട്. യു.ഡി.എഫ് പ്രചാരണ വാഹനം അടിച്ചുതകർത്തതായും പ്രവർത്തകർ ആരോപിച്ചു. തുടർന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയെത്തിയാണ് സ്ഥാനാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവം നടക്കുമ്പോൾ പരിയാരം സി.ഐയും എസ്.ഐയും ഏതാനും പൊലീസുകാരും മാത്രമെ സ്ഥലത്തുണ്ടായിരുന്നുള്ളൂ. വിവരമറിഞ്ഞ് തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി സംഘർഷം പടരുന്നത് ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.