കാസർകോട്: യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താെൻറ അഞ്ചുലക്ഷം രൂപ കവർന്നതായി പര ാതി. രാജ്മോഹൻ ഉണ്ണിത്താൻ താമസിച്ചിരുന്ന മേൽപറമ്പിലെ വാടകവീട്ടിൽനിന്നാണ് പണം നഷ ്ടപ്പെട്ടത്. ഉണ്ണിത്താനോടൊപ്പം കൊല്ലം സ്വദേശിയായ ആളുമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ആവശ്യത്തിനായി എ.ഐ.സി.സി ഏൽപിച്ച പണത്തിൽനിന്നാണ് അഞ്ചുലക്ഷം രൂപ നഷ്ടപ്പെട്ടത്. തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു സംഭവം. കണക്കുകൾ പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. സംഭവത്തെക്കുറിച്ച് രാജ്മോഹൻ ഉണ്ണിത്താൻ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. പരാതി മേൽപറമ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്.
ഉണ്ണിത്താെൻറ പരാതിയിൽ പ്രാദേശിക നേതാവിന് സസ്പെൻഷൻ കൊല്ലം: കാസർകോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ രാജ്മോഹൻ ഉണ്ണിത്താെൻറ പരാതിയുടെ അടിസ്ഥാനത്തിൽ പ്രാദേശിക നേതാവിന് കോൺഗ്രസിൽനിന്ന് സസ്പെൻഷൻ. കോൺഗ്രസ് കുണ്ടറ ബ്ലോക്ക് ജന. സെക്രട്ടറി പൃഥ്വിരാജിനെയാണ് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. പ്രചാരണാവശ്യങ്ങൾക്ക് സൂക്ഷിച്ചിരുന്ന പണം അപഹരിച്ചു, േഫാണിൽ വിളിച്ച് അപമര്യാദയായി സംസാരിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഡി.സി.സി പ്രസിഡൻറിന് നൽകിയ കത്തിൽ ഉണ്ണിത്താൻ പൃഥ്വിരാജിനെതിരെ ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.