കാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് അനുകൂലമായി പ്രവർത്തി ച്ചതിന് ബ്രാഞ്ച് സെക്രട്ടറി ഉൾെപ്പടെ രണ്ടുപേർക്കെതിരെ സി.പി.എം നടപടി. കുമ്പള ഏരിയ കമ്മിറ്റിക്കു കീഴിലെ ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദ്്, ബദ്രിയ്യ നഗര്‍ ഒന്നാം ബ്രാഞ്ച് അംഗം ശിഹാബ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. ജംഷാദിനെ ആറുമാസത്തേക്ക് സസ്പെൻഡ്ചെയ്തു. ശിഹാബിനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയാണ് ചെയ്തത്. കാസർകോട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനുവേണ്ടി ഇവർ പ്രവർത്തിച്ചുവെന്നാണ് ആക്ഷേപം.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യു.ഡി.എഫിനെ വിജയിപ്പിക്കുന്നതാണ് ബുദ്ധിയെന്ന് ശിഹാബിെൻറ നേതൃത്വത്തിൽ പ്രചരിപ്പിച്ചതായും ജംഷാദ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് പൂർണമായും വിട്ടുനിന്നതായും ജില്ല നേതൃത്വത്തിന് ഏരിയ കമ്മിറ്റി റിപ്പോർട്ട് നൽകി. പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് നടപടിയെടുക്കുകയാണ് ചെയ്തതെന്ന് കുമ്പള ഏരിയ സെക്രട്ടറി സി.എ. സുബൈർ പ്രതികരിച്ചു.
ഏരിയ കമ്മിറ്റിയുടെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജില്ല നേതൃത്വത്തെ അറിയിച്ചതിന് പ്രതികാരമായാണ് നടപടി എന്ന് സസ്പെൻഷനിലായ ജംഷാദ് പ്രതികരിച്ചു. ഏരിയ സെക്രട്ടറി, മുൻ ഏരിയ സെക്രട്ടറി എന്നിവരുടെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ജില്ല നേതൃത്വത്തിന് പരാതി നൽകിയിരുന്നു. മണൽമാഫിയയുമായുള്ള ബന്ധം പാർട്ടി വേദിയിൽ നിരന്തരമായി ചോദ്യംചെയ്തതിനുള്ള പകപോക്കലാണ് നടപടി. തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാതിരുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അവധിയെടുത്തതിനാലാണെന്നും ജംഷാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.