കാസർകോട്: നോട്ട് നിരോധിച്ച് ജനങ്ങൾ വലഞ്ഞപ്പോൾ 50 ദിവസം തരൂ, പരിഹരിച്ചില്ലെങ്കിൽ തന്നെ പെട്രോളൊഴിച് ചു കത്തിച്ചോളുവെന്ന് പറഞ്ഞ മോദിയെ കത്തിക്കാത്തത് ഇവിടെ ഗാന്ധിയൻമാരുള്ളതുകൊണ്ടാെണനന് രാജ്മോഹൻ ഉണ ്ണിത്താൻ എം.പി. ജനുവരി 17ന് നടത്താൻ നിശ്ചയിച്ച എം.പിമാരുടെ േലാംഗ് മാർച്ച് മാറ്റിവെക്കുന്നതറിയിച്ചുകൊണ്ടുള്ള വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസാമിൽ 19ലക്ഷം പേർക്കാണ് പൗരത്വമില്ലാതായത്. ഇതിൽ 13ലക്ഷം ഹിന്ദുക്കളാണ്. ആറു ലക്ഷം മുസ്ലിങ്ങളും. ആറുലക്ഷം പേർക്ക് പൗരത്വം നൽകില്ല. ഇവരെ എന്തുചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കണം. മൂവായിരം പേരെ പാർപ്പിക്കാനാണ് 45കോടിയുടെ തടങ്കൽ പാളയം പണിയുന്നത്. ഇങ്ങനെ 600 തടങ്കൽ പാളയങ്ങളാണ് പണിയുന്നത്. ഹിറ്റ്ലർ ചെയ്തതും ഇതാണ്. ആദ്യം തടങ്കൽ പാളയം. പിന്നിട് കോൺസൻട്രേഷൻ കാമ്പാക്കിമാറ്റി എന്നിട്ടും പരിഹരിക്കാതായപ്പോൾ ഗ്യാസ് ചേംബറിലിട്ട് കൊന്നു. അങ്ങനെ കൊല്ലാനാണോ പരിപാടിയെന്ന് ഇപ്പോൾ പറയണം.
ഇസ്രായേൽ പാസാക്കിയ നിയമത്തിന് തുല്യമാണിത്. തിരിച്ചുവരവ് നിയമത്തിൽ എല്ലാ ജൂതൻമാരോടും ഇസ്രായേലിലേക്ക് തിരിക്കാനാണ് ആവശ്യപ്പെട്ടത്. ഇപ്പോൾ പുറത്തുള്ള ഹിന്ദുക്കളോട് ഇന്ത്യയിലേക്ക് വരാൻപറയുന്നു. ഫലത്തിൽ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുകയാണ് ചെയ്തിരിക്കുന്നത്്. രാജ്യത്തെ സ്വാതന്ത്ര്യ സമരത്തിൽ മുൻപന്തിയിലുണ്ടായിരുന്നതാണ് മുസ്ലിംങ്ങൾ. മഹത്മാഗാന്ധിയും ഇന്ധിരാ ഗാന്ധിയും രാജീവ് ഗന്ധിയെയും കൊന്നത് മുസ്ലിംങ്ങളല്ല -രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
പാർലമെൻറ് മണ്ഡലത്തിൽ 17ന് നടത്താൻ നിശ്ചയിച്ച ലോംഗ് മാർച്ചിന് സമാനമായി കാഞ്ഞങ്ങാട്ട് മഹല്ലുകളുടെ നേതൃത്വത്തിൽ മറ്റൊരു പരിപാടിയുള്ളതിനാൽ മാറ്റിവച്ചതായി അദ്ദേഹം അറിയിച്ചു. പുതുക്കിയ തീയതി പിന്നിട് അറിയിക്കും. ഡി.സി.സി പ്രസിഡൻറ് ഹക്കിം കുന്നിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എ ഗോവിന്ദൻനായർ, വിനോദ്കുമാർ പള്ളയിൽവീട് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.