സൈബർ നിയമം: ഡോ. രാജു നാരായണ സ്വാമിയുടെ പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: സൈബർ നിയമത്തെക്കുറിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡോ. രാജു നാരായണ സ്വാമി രചിച്ച ഗ്രന്ഥം ഇ. ശ്രീധരൻ പ്രകാശനം ചെയ്തു.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ‘ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയില്‍’ മുതല്‍ കുഞ്ഞുണ്ണി പുരസ്കാരത്തിനർഹമായ ‘നീലക്കുറിഞ്ഞി: ഒരു വ്യാഴവട്ടത്തിലെ വസന്തം’ വരെ രചിച്ച രാജു നാരായണ സ്വാമിയുടെ 32-ാമത്തെ പുസ്തകമാണിത്.

സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത്‌ അവകാശനിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൺ യൂനിവേഴ്സിറ്റി നൽകുന്ന അംഗീകാരമായ ലിയനാർഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് ഡിസംബറിലാണ് സ്വാമിക്ക് ലഭിച്ചത്. നിയമത്തിലും ടെക്നോളജിയിലും ആയി 200 ലേറെ ഗവേഷണ പ്രബന്ധങ്ങൾ സ്വാമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഞ്ചു ജില്ലകളിൽ കലക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, മാർക്കറ്റ് ഫെഡ് എം.ഡി., കാർഷികോൽപാദന കമ്മീഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് ഐ.ഐ.ടി കാൺപൂർ 2018 ൽ സത്യേന്ദ്രദുബേ മെമ്മോറിയൽ അവാർഡ് നൽകിയിരുന്നു. 36 തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ എന്ന അപൂർവ റെക്കോഡും അദ്ദേഹത്തിന്‍റെ പേരിൽ ഉണ്ട്.

Tags:    
News Summary - raju narayana swamy new book release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.