ന്യൂഡൽഹി: ഏഷ്യാനെറ്റ് ന്യൂസ് ചാനലിെൻറ ചെയർമാൻ സ്ഥാനത്തുനിന്ന് മലയാളിയും രാജ്യസഭ എം.പിയുമായ രാജീവ് ചന്ദ്രശേഖർ രാജിവെച്ചു. അർണബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ചാനലിെൻറ ഡയറക്ടർ സ്ഥാനത്തുനിന്നും അദ്ദേഹം രാജി സമർപ്പിച്ചിട്ടുണ്ട്. ബി.ജെ.പി ടിക്കറ്റിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് സ്ഥാനങ്ങൾ ഒഴിയുന്നതെന്നും മാർച്ച് 31 മുതൽ രാജി പ്രാബല്യത്തിലായതായും രാജീവ് ചന്ദ്രശേഖർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
എ.ആർ.ജി ഔട്ട്‌ലൈർ-ഏഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡിെൻറ ബോർഡ് ഡയറക്ടർ സ്ഥാനത്തുനിന്നും രാജി നൽകി. റിപ്പബ്ലിക് ചാനൽ നടത്തുന്നത് ഇൗ സ്ഥാപനമാണ്. രണ്ടു ചാനലുകളിലെയും ഒാഹരികൾ നിലനിർത്തിക്കൊണ്ട് സാങ്കേതികമായാണ് പദവികൾ രാജിവെച്ചത്.
2006 മുതൽ ഒരു സ്വതന്ത്ര എം.പി എന്ന നിലയിൽ പൊതുപ്രവർത്തന രംഗത്തുള്ളതാണെങ്കിലും നിലവിൽ ബി.ജെ.പിയുടെ രാജ്യസഭാംഗമായതോടെ റിപ്പബ്ലിക് ടി.വിയുടെയും ടീമിെൻറയും ഭാവിക്ക് ഏറ്റവും നല്ലത് താൻ കമ്പനിയുടെ ബോർഡിൽ തുടരാതിരിക്കുന്നതാണ്.
ഒരു വ്യവസായിയും നിക്ഷേപകനും എന്ന നിലയിൽ പല വിജയകരമായ കമ്പനികളും ബ്രാൻഡുകളും കെട്ടിപ്പടുക്കുകയും നിക്ഷേപം നടത്തുകയും ചെയ്തിരുന്നു. റിപ്പബ്ലിക് ടി.വിയിലെ മീഡിയാടെക്കിെൻറ നിക്ഷേപമാണ് ഇതിൽ ഏറ്റവും വലുതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അർണബ് ഗോസ്വാമിക്കും ടീമിനും വിജയം നേർന്നു. റിപ്പബ്ലിക് ടി.വിയിലെ നിക്ഷേപത്തിന് പുറമെ ജൂപിറ്റർ കാപിറ്റൽ കമ്പനിയിലൂടെ കേരളത്തിൽ ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വർക്ക്, കർണാടകയിൽ സുവർണ് ന്യൂസ്, കന്നഡ പ്രഭ എന്നീ മാധ്യമ സ്ഥാപനങ്ങളിലും പ്രധാന നിക്ഷേപകനാണ് രാജീവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.