കോഴിക്കോട്: തൊഴിലിടങ്ങളും തൊഴില്‍സാധ്യതകളും ഇല്ലാത്തതിന്‍െറ മോഹഭംഗങ്ങളാണ് രാജ്യത്തെ യുവാക്കള്‍ വര്‍ഗീയവും വിധ്വംസകവുമായ സംഘടനകളിലേക്ക് തിരിയാനുള്ള പ്രധാന കാരണമെന്ന് പ്രമുഖ ചരിത്രകാരനും ചിന്തകനുമായ രാമചന്ദ്ര ഗുഹ. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ഇന്ത്യ-70’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോലി സാധ്യത കുറഞ്ഞതും പാരിസ്ഥിതികമായ അസന്തുലിതത്വവും ഇന്ത്യയുടെ വികസനത്തിലെ കറുത്ത അധ്യായങ്ങളാണ്.
രാജ്യത്ത് നടക്കുന്ന വര്‍ഗീയ കലാപങ്ങളില്‍ ആക്രമിക്കപ്പെടുന്നതും ദുരിതമനുഭവിക്കുന്നതും ഏറെയും മുസ്ലിംകളാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലേക്കാള്‍ ഇന്ത്യയില്‍ മുസ്ലിംകള്‍ സ്വതന്ത്രരാണ്. എന്നാല്‍, ആക്രമിക്കപ്പെടുന്നതിന്‍െറ അനുപാതത്തില്‍ മുസ്ലിംകളാണ് കൂടുതല്‍. ആദിവാസി, ഗോത്രവിഭാഗങ്ങളുടെ സംവരണം അത്യാവശ്യമാണ്.
മാര്‍ക്സും ഏംഗല്‍സും അവരുടെതായ സാഹചര്യങ്ങള്‍ക്കനുസൃതമായ തത്വങ്ങളാണ് പ്രചരിപ്പിച്ചത്. എന്നാല്‍, അവരെ ചുവടുപിടിച്ച് ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ളെന്നും പശ്ചിമ ബംഗാളില്‍ ജ്യോതിബസുവിനും ഇടതുപക്ഷത്തിനും സംഭവിച്ച അപചയത്തിന് കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക കാലത്തെ ജനാധിപത്യത്തില്‍ ആദര്‍ശവും ആശയവും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും ഗുഹ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.