വി.എസ് നടന്നുകയറി, പക്ഷേ പിണറായി 25 ലക്ഷത്തിന് ലിഫ്റ്റ് വെച്ചു -ചെന്നിത്തല

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനും കെ. കരുണാകരനുമെല്ലാം നടന്നുകയറിയ ക്ലിഫ് ഹൗസില്‍ 25 ലക്ഷം രൂപയുടെ ലിഫ്റ്റ് വെച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ക്ലിഫ് ഹൗസില്‍ കോട്ട കെട്ടി അതിനുള്ളില്‍ ഇരിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം വിമർശിച്ചു.

നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു ചെന്നിത്തല. പശുക്കള്‍ക്ക് പാല്‍ ചുരത്താന്‍ എ.ആര്‍. റഹ്‌മാന്റെ പാട്ടു വരെ ഏര്‍പ്പെടുത്തിയെന്നും ചെന്നിത്തല ആരോപിച്ചു.

കേരളത്തിന്റെ കടം ഇ.എം.എസ് മുതല്‍ ഉമ്മൻ ചാണ്ടി വരെ മുഖ്യമന്ത്രിയായ കാലത്ത് ഒന്നേ മുക്കാല്‍ ലക്ഷം കോടിയായിരുന്നത് ഏഴുവര്‍ഷത്തിനിടെ നാലുലക്ഷം കോടിയായി വര്‍ധിച്ചെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - ramesh chennithala against pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.