കോവിഡിനെയും ഇടതു സർക്കാറിനെയും പുറത്താക്കണം –ചെന്നിത്തല

കുറ്റ്യാടി: കോവിഡ് 19 നെയും ഇടതു സർക്കാറിനെയും പുറത്താക്കാനുള്ള ബാധ്യതയാണ് ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്ത് അധോലോക മാഫിയകളുടെ താവളമായി മാറിയിരിക്കുകയാണെന്ന് എല്ലാം ശരിയാക്കാം എന്നു പറഞ്ഞ് അധികാരത്തിലെത്തിയവർ ജനങ്ങളെ ശരിയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കായക്കൊടിയിൽ യു.ഡി എഫ് സ്ഥാനാർഥികളുടെ പ്രചാരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മണ്ഡലം ചെയർമാൻ അഹ്​മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു.

കെ.പി സി.സി സെക്രട്ടറിമാരായ അഡ്വ. കെ. പ്രവീൺ കുമാർ, അഡ്വ. ഐ. മൂസ, കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.പി. രാജൻ, റസാഖ് പാലേരി, ജോൺ പുതക്കുഴി, കോരേങ്കാട്ട് മൊയ്​തു, വി.പി. കുഞ്ഞബ്​ദുല്ല, മോഹനൻപാറക്കടവ്, പ്രിൻസ് ആൻറണി, ആർ. രാമചന്ദ്രൻ, ലൂക്കോസ് വാതപ്പള്ളി, ഇ. അബ്​ദുൽ അസീസ്, ഒ.പി. മനോജ്, കോരങ്കോട്ട് ജമാൽ, പി.പി. മൊയ്​തു, ഇ. മുഹമ്മദ് ബഷീർ, അനന്തൻ കിഴക്കയിൽ, ജില്ലപഞ്ചായത്ത് കുറ്റ ്യാടി ഡിവിഷൻ സ്ഥാനാർഥി പനയുള്ളകണ്ടി സാജിദ, േബ്ലാക്ക് പഞ്ചായത്ത് സഥാനാർഥികളായ റംഷി, വഹീദ എന്നിവരും പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർഥികളും പങ്കെടുത്തു

Tags:    
News Summary - ramesh chennithala election campaigning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.