ആലപ്പുഴ: കാട്ടുപോത്ത് ആക്രമണത്തിൽ മതമേലധ്യക്ഷന്മാരുടെ അഭിപ്രായത്തോട് പൂർണയോജിപ്പാണെന്നും പ്രസ്താവനയിൽ ഒരുതെറ്റുമില്ലെന്നും രമേശ് ചെന്നിത്തല എം.എൽ.എ. ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മലയോരത്ത് ജീവിക്കുന്ന കർഷകർ മരണഭീതിയിലാണ് കഴിയുന്നത്. സർക്കാർ ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല. 4000 കോടിയുടെ അമിത നികുതി വർധിപ്പിച്ച് നാട്ടിലും വന്യമൃഗങ്ങളുടെ ശല്യത്തിൽ മലയോരങ്ങളിലും ജീവിക്കാനാകാത്ത സ്ഥിതിയാണ്. ജനങ്ങൾക്കുവേണ്ടി നിയമത്തിൽ മാറ്റം വരുത്തണമെങ്കിൽ അത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.