തിരുവനന്തപുരം: കോവിഡ് 19 ൻെറ മറവിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ അമേരിക്കൻ പി.ആർ മാർക്കറ്റിങ് കമ്പനിക്ക് മറിച്ചുവിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സർക്കാർ സംവിധാനത്തിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ അമേരിക്കൻ പി.ആർ ആൻഡ് മാർക്കറ്റിങ് കമ്പനിയായ സ്പ്രിങ്ക്ളർ കമ്പനിക്ക് മറിച്ചുനൽകുന്നു. ഇവരുടെ വെ ബ്സൈറ്റിലേക്കും സെർവറുകളിലേക്കുമാണ് വാർഡ്തലത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ പോകുന്നത്. വാർഡ്തല അടിസ്ഥാനത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ ഈ അമേരിക്കൻ കമ്പനിയുടെ വെബ്സൈറ്റിലേക്ക് കൈമാറുന്നത് എന്തിനാണെന്നും രമേശ് ചെന്നിത്തല വാർത്ത സമ്മേളനത്തിൽ ചോദിച്ചു.
കേരളഫീൽഡ് കോവിഡ് സ്പ്രിങ്ക്ളർ ഡോട്ട് കോം എന്ന സൈറ്റിലേകാണ് വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നത്. സർക്കാരിൻെറ ഔദ്യോഗിക ചിഹ്നം പോലും ഈ വെബ്സൈറ്റ് ദുരുപയോഗം ചെയ്യുന്നു. വീട്ടുനിരീക്ഷണത്തിലുള്ളവർ, രോഗികൾ, പ്രായമായവർ തുടങ്ങിയവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അതിൽ രോഗികളെ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നത് ഈ സ്വകാര്യ കമ്പനി ദുരുപയോഗം ചെയ്യില്ലെന്ന് എന്ത് ഉറപ്പാണുള്ളതെന്നും അദ്ദേഹം ആരാഞ്ഞു.
ആഗോള ടെണ്ടർ നടത്തിയാണോ ഈ കമ്പനിയെ ഉത്തരവാദിത്തം ഏൽപ്പിച്ചതെന്നും ആണെങ്കിൽ എത്ര തുകയാണ് നൽകിയതെന്നും പണം വാങ്ങാതെ സൗജന്യമായാണോ ചെയ്യുന്നതെന്നും സർക്കാർ വ്യക്തമാക്കണമെന്ന് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയൂടെ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ ശിവശങ്കർ ഇൗ കമ്പനിയുടെ പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒരു സർക്കാർ ഉദ്യോഗസ്ഥാനായ അദ്ദേഹം ഇത്തരത്തിൽ ഒരു സ്വകാര്യ കമ്പനിയുടെ പരസ്യത്തിൽ അഭിനയിച്ചത് എങ്ങനെയാണെന്നും ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.