മലപ്പുറം: ജില്ലയിലെ കോവിഡ് സ്ഥിരീകരിച്ച കോഴിച്ചെനയിലും നിലമ്പൂർ ചുങ്കത്തറയിലും റാൻഡം ടെസ്റ്റ് നടത് തും. ഈ സ്ഥലങ്ങളിൽ ഐ.ജിയുടെ നേതൃത്വത്തിൽ പരിശോധനയും ആരംഭിച്ചു.
നിസാമുദ്ദീനിൽ നിന്ന് തിരിച്ചെത്തിയ നിലമ് പൂര്‍ ചുങ്കത്തറ സ്വദേശി 30 കാരനും കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി 48 കാരനുമാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇരുവരേയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. ഇതില്‍ രണ്ടു പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 17 പേരാണ് നിലവില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയില്‍ തുടരുന്നത്.
വൈറസ്ബാധ സ്ഥിരീകരിച്ച ഇരുവരും വീട്ടുകാരുമായി അടുത്ത് ഇടപഴകിയതായി ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തി. ഇതിൻെറ അടിസ്ഥാനത്തില്‍ രോഗിയുമായി അടുത്തിടപഴകിയവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.