ആലപ്പുഴ: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് വധക്കേസിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ രണ്ടു പ്രധാന പ്രതികളടക്കം മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർകൂടി അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശികളായ രണ്ടുപേരും പ്രധാന പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച ആലപ്പുഴ മുനിസിപ്പാലിറ്റി മുല്ലാത്ത് വാർഡിൽ ഷീജ മൻസിലിൽ സുഹൈൽ (24) എന്നയാളുമാണ് അറസ്റ്റിലായത്. കേസിന്‍റെ തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പിടിയിലായവരുടെ പേരും വിലാസവും വെളിപ്പെടുത്താനാവില്ല. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ആലപ്പുഴ ഡിവൈ.എസ്.പി എൻ. ആർ. ജയരാജ്, സൗത്ത് സ്റ്റേഷൻ സി.ഐ എസ്. അരുൺ, സൈബർ സെൽ സി.ഐ എം.കെ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സുഹൈലിനെ പിടികൂടിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. ആറു ബൈക്കുകളിലായി 12പേരാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. കുറ്റകൃത്യത്തിൽ പങ്കാളികളായവർക്ക് വ്യാജസിം കാർഡ് എടുത്തുകൊടുക്കുകയും തെളിവ് നശിപ്പിക്കൽ അടക്കമുള്ള സഹായം നൽകുകയും ചെയ്തവരുടെ പേരുവിവരങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.