പുനലൂർ(കൊല്ലം): പാവൂർഛത്രത്തിൽ റെയിൽവേ ഗേറ്റ് കീപ്പറായ മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാൻ സഹായിച്ചത് പെയിൻറ് പുരണ്ട ചെരുപ്പ്. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതിയും പെയിന്റിങ് തൊഴിലാളിയുമായ പുനലൂർ വെഞ്ചേമ്പ് പ്ലാവിള വീട്ടിൽ എം. അനിഷി(27)നെ പൊലീസ് പിടികൂടിയത്.
കൊല്ലം മുഖത്തല സ്വദേശിനിയായ 32 കാരിയെയാണ് വ്യാഴാഴ്ച രാത്രി എട്ടരയോടെ പാവൂർഛത്രം റെയിൽവേ ഗേറ്റ് റൂമിനുള്ളിൽ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. സംഭവം സ്ഥലത്ത് നിന്നും പ്രതിയുടെ പെയിൻറ് പുരണ്ട ചെരുപ്പ് തെളിവായി ലഭിച്ചിരുന്നു.
പെയിന്റിങ് തൊഴിലാളിയായ യുവാവിനെതിരെ മുമ്പ് നടന്ന ഒരു പീഡനത്തിന് കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. ഈ കേസിൽ റിമാൻഡ് നിന്നും ഇറങ്ങിയ ശേഷം പാവൂർ സത്രത്തിൽ എത്തി പെയിന്റിങ് തൊഴിലിൽ ഏർപ്പെട്ടു വരികയായിരുന്നു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തെങ്കാശി എസ്.പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് ഇയാളെ കേരള- തമിഴ്നാട് അതിർത്തിയായ പുളിയറ ബസ് സ്റ്റാൻഡിൽ നിന്നും ഞായറാഴ്ച വൈകിട്ട് പിടികൂടിയത്. സംഭവം നടന്ന പാവൂർഛത്രം റെയിൽവേ ഗേറ്റിൽ പ്രതിയെ തിങ്കളാഴ്ച രാവിലെ എത്തിച്ചു തെളിവെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.