പീഡനം: കുട്ടികളെ നിര്‍ഭയ ഹോസ്റ്റലിലേക്ക് മാറ്റും

കല്‍പറ്റ: വയനാട്ടില്‍ പീഡനത്തിനിരയായ അനാഥാലയം അന്തേവാസികളായ വിദ്യാര്‍ഥിനികളെ സാമൂഹികനീതി വകുപ്പിന്‍െറ കീഴിലുള്ള കണിയാമ്പറ്റയിലെ നിര്‍ഭയ ഹോസ്റ്റലിലേക്ക് മാറ്റും.
അനാഥാലയം സന്ദര്‍ശിച്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സന്‍ ശ്രീല മേനോനാണ്​ ഇക്കാര്യം അറിയിച്ചത്. വയനാട് സി.ഡബ്ള്യു.സി പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ജില്ലയുടെകൂടി ചുമതല വഹിക്കുന്ന കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ബുധനാഴ്ച രാവിലെ കണിയാമ്പറ്റയില്‍ സിറ്റിങ് നടത്തിയിരുന്നു. ഇതിനുശേഷമാണ്​ അവര്‍ അനാഥാലയം സന്ദര്‍ശിച്ചത്.
പീഡനത്തിനിരയായ കടയും പരിസരവും അനാഥാലയത്തിന് തൊട്ടടുത്തായതിനാല്‍ നിലവിലെ സാഹചര്യത്തില്‍നിന്ന് കുട്ടികളെ തല്‍ക്കാലം മാറ്റിപ്പാര്‍പ്പിക്കാനാണ് തീരുമാനമെന്ന് ചെയര്‍പേഴ്സന്‍ പറഞ്ഞു. 

Tags:    
News Summary - rape victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.