വിലങ്ങണിഞ്ഞ്​ രതീഷ്​ നീന്തിക്കയറിയത്​ റെക്കോർഡിലേക്ക്​

കൊല്ലം: ഗിന്നസ് റെക്കോർഡിലേക്കെത്താനുള്ള ദൗത്യം ഡോൾഫിൻ രതീഷ് നീന്തിയടുത്തു. കൈകാലുകൾ ബന്ധിച്ചു കരുനാഗപ്പള്ളി ടി.എസ് കനാലിൽ 10 കിലോമീറ്റർ നീന്തിയാണ് രതീഷ് ചരിത്ര നേട്ടത്തിലേക്ക് തുഴഞ്ഞുകയറിയത്​. ഒഡിഷക്കാരനായ ഗോപാൽ ഖാർവിങ് 2013 ഡിസംബർ ഇൽ മൽപേ ബീച്ചിൽ 3 .071 കിലോമീറ്റര് നീന്തിയതാണ് ഈ ഇനത്തിലെ റെക്കോർഡ്.

20 സെൻറിമീറ്റർ നീളമുള്ള കൈയാമവും 50 സെൻറിമീറ്റർ നീളമുള്ള ആമവും കാലിൽ ബന്ധിച്ചായിരുന്നു നീന്തൽ. കരുനാഗപ്പള്ളിയിലെ ആലപ്പാട് ഗ്രാമപഞ്ചായത് മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുള്ള രതീഷ് നേരത്തെ സമാനമായ നീന്തൽ ഇനത്തിൽ ലിംക റെക്കോർഡ്സിൽ സ്ഥാനം നേടിയിട്ടുണ്ട്.



അഴീക്കൽ ബീച്ചിൽ ടൂറിസം വകുപ്പി​െൻറ ലൈഫ് ഗാർഡ് ആയി ജോലി ചെയ്യുകയാണ്​ രതീഷ്​.അറബിക്കടൽ സമാന്തരമായ ടി.എസ് കനാലിൽ നടന്ന പരിപാടിയുടെ തത്സമയ ദൃശ്യങ്ങളും സാക്ഷികളുടെ സത്യപ്പെടുത്തലും പരിശോധിച്ച് ബോധ്യപ്പെട്ട്​ ഗിന്നസ് വേൾഡ് റെക്കോർഡിൽ അദ്ദേഹത്തി​െൻറ പേര് രേഖപ്പെടുത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.