പയ്യന്നൂർ: സർക്കാർ, അർധസർക്കാർ, സഹകരണ ഉദ്യോഗസ്ഥരുടെ റേഷൻകാർഡുകൾ മുൻഗണനാ ലിസ്റ്റിൽനിന്ന് ഒഴിവാക്കാനുള്ള നടപടികൾക്ക് പിന്നാലെ സർവിസ്, കുടുംബ പെൻഷൻകാരുടെ കാർഡുകളും പരിശോധിക്കാൻ നിർദേശം. സംസ്ഥാന ട്രഷറി ഡയറക്ടറേറ്റിെൻറ എം.എസ്. 15667/2017 നമ്പർ ഉത്തരവിലാണ് ബന്ധപ്പെട്ട ട്രഷറി ഓഫിസർമാർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
പെൻഷൻകാർ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിെൻറ ഭാഗമായി പെൻഷൻകാരുടെ പേരുവിവരം ഉൾപ്പെടുത്തിയ കാർഡിെൻറ ഒറിജിനൽ പരിശോധിച്ച് പി.ഐ.എം.എസ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഓപ്ഷനിൽ ചേർക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. കൂടാതെ, റേഷൻകാർഡിെൻറ ആദ്യ പേജിെൻറയും പേര് ഉൾപ്പെടുന്ന പേജിെൻറയും പകർപ്പ് പി.പി.ഒ നമ്പർ, പെൻഷൻ കോഡ് രേഖപ്പെടുത്തി ട്രഷറിയിൽ സൂക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മുൻഗണനാ പട്ടികയിൽ കടന്നുകൂടിയവയുടെ വിവരം റേഷൻകാർഡ് നമ്പർ സഹിതം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസർക്ക് ഈ മാസം 20ന് മുമ്പ് റിപ്പോർട്ട് നൽകണം.
റേഷൻകാർഡ് ഇല്ലാത്തവരുടെ കാര്യത്തിൽ അക്കാര്യം സംബന്ധിച്ച് ഒരു സത്യവാങ്മൂലം വാങ്ങി സപ്ലൈ ഓഫിസർക്ക് നൽകാനും പെൻഷൻ വാങ്ങുന്നവരെ ഇതുസംബന്ധിച്ച് ബോധവത്കരിക്കാനുള്ള നടപടി സ്വീകരിക്കാനും നിർദേശമുണ്ട്. നിർദേശങ്ങൾ സംബന്ധിച്ച് സ്വീകരിച്ച നടപടികൾ ജില്ല ട്രഷറി ഓഫിസിൽ റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.