റേഷൻ വാതിൽപടി വിതരണം: പുതിയ കരാർ വരുന്നു

തൃ​ശൂ​ർ: കാ​ലാ​വ​ധി ക​ഴി​ഞ്ഞ് അ​ര​വ​ർ​ഷം പി​ന്നി​ട്ട റേ​ഷ​ൻ വാ​തി​ൽ​പ​ടി വി​ത​ര​ണ ക​രാ​ർ പു​തു​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യി.

എ​ഫ്.​സി.​ഐ​യി​ൽ​നി​ന്ന് എ​ൻ.​എ​ഫ്.​എ​സ്.​എ ഗോ​ഡൗ​ണു​ക​ളി​ലേ​ക്കും ഗോ​ഡൗ​ണു​ക​ളി​ൽ​നി​ന്ന്​ റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്കും സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​ൻ​ പു​തി​യ ഇ-​ടെ​ൻ​ഡ​ർ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി സി​വി​ൽ സ​പ്ലൈ​സ്​ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

പൊ​തു​വി​ത​ര​ണ വ​കു​പ്പി​​െൻറ അ​ന്തി​മ അ​നു​മ​തി കൂ​ടി ല​ഭി​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ശേ​ഷം ന​ൽ​കി​യ മൂ​ന്നു​മാ​സം പി​ന്നി​ട്ട ക​രാ​റു​കാ​ർ​ക്ക്​ കൂ​ടു​ത​ൽ തു​ക ന​ൽ​കാ​ൻ നി​ല​വി​ലെ ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മ പ്ര​കാ​രം സാ​ധ്യ​മ​ല്ല.

തു​ക കൂ​ട്ടി​ന​ൽ​കാ​ൻ ശ്ര​മം ന​ട​ന്നെ​ങ്കി​ലും നി​യ​മ​പ​രി​ര​ക്ഷ ല​ഭി​ക്കി​ല്ലെ​ന്ന ഉ​പ​ദേ​ശ​ത്തെ തു​ട​​ർ​ന്ന്​ വ​കു​പ്പ്​ പി​ന്മാ​റു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, 21 ദി​വ​സ​ത്തി​നി​ടെ ഡീ​സ​ലി​ന്​ 10 രൂ​പ​യി​ലേ​റെ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലെ തു​ക​യി​ൽ സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ​ വാ​ഹ​ന ഉ​ട​മ​ക​ൾ ത​യാ​റ​ല്ല.

തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ 75 താ​ലൂ​ക്കു​ക​ളി​ലും എ​ൻ.​എ​ഫ്.​എ​സ്.​എ മാ​നേ​ജ​ർ​മാ​ർ​ക്ക്​ ഇ​വ​ർ ക​ത്ത്​ ന​ൽ​കി. ഒ​ന്നു​കി​ൽ തു​ക കൂ​ട്ടു​ക, അ​ല്ലെ​ങ്കി​ൽ പു​തി​യ ക​രാ​ർ എ​ന്ന​താ​ണ്​ നി​ല​പാ​ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ ക​രാ​ർ എ​ന്ന​ത്​ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​ത്. എ​ങ്കി​ലും നി​ല​വി​ലെ ക​രാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക്​​ ആ​നു​പാ​തി​ക​മാ​യ വ​ർ​ധ​ന​യേ അ​നു​വ​ദി​ക്കാ​നാ​വൂ.

നി​ല​വി​ലെ ക​രാ​ർ തു​ട​ർ​ന്നാ​ൽ ക​രാ​റു​കാ​ർ​ക്ക്​ 30 മു​ത​ൽ 50 ശ​ത​മാ​നം വ​രെ വ​ർ​ധ​ന ന​ൽ​കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ നി​ല​നി​ൽ​ക്കു​ന്നു. പ​ക്ഷേ, ഇ​ത്​ കാ​ര്യ​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​ക്കും. 2018 ന​വം​ബ​റി​ലാ​ണ്​ സം​സ്ഥാ​ന​ത്തെ 75ൽ ​താ​ലൂ​ക്കു​ക​ളി​ൽ 54 എ​ണ്ണ​ത്തി​ൽ ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്.

പി.​എ.​എം. ബ​ഷീ​ർ 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.