റേഷൻ വാതിൽപടി വിതരണം: പുതിയ കരാർ വരുന്നു
text_fieldsതൃശൂർ: കാലാവധി കഴിഞ്ഞ് അരവർഷം പിന്നിട്ട റേഷൻ വാതിൽപടി വിതരണ കരാർ പുതുക്കുന്നു. ഇതുസംബന്ധിച്ച പ്രാഥമിക നടപടികൾക്ക് തുടക്കമായി.
എഫ്.സി.ഐയിൽനിന്ന് എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്കും ഗോഡൗണുകളിൽനിന്ന് റേഷൻ കടകളിലേക്കും സാധനങ്ങൾ എത്തിക്കാൻ പുതിയ ഇ-ടെൻഡർ നടപടി ആരംഭിച്ചതായി സിവിൽ സപ്ലൈസ് വൃത്തങ്ങൾ പറഞ്ഞു.
പൊതുവിതരണ വകുപ്പിെൻറ അന്തിമ അനുമതി കൂടി ലഭിക്കുന്നതോടെ കൂടുതൽ നടപടികൾ സ്വീകരിക്കും. കാലാവധി അവസാനിച്ച ശേഷം നൽകിയ മൂന്നുമാസം പിന്നിട്ട കരാറുകാർക്ക് കൂടുതൽ തുക നൽകാൻ നിലവിലെ ദേശീയ ഭക്ഷ്യസുരക്ഷ നിയമ പ്രകാരം സാധ്യമല്ല.
തുക കൂട്ടിനൽകാൻ ശ്രമം നടന്നെങ്കിലും നിയമപരിരക്ഷ ലഭിക്കില്ലെന്ന ഉപദേശത്തെ തുടർന്ന് വകുപ്പ് പിന്മാറുകയായിരുന്നു.
അതേസമയം, 21 ദിവസത്തിനിടെ ഡീസലിന് 10 രൂപയിലേറെ വർധിച്ച സാഹചര്യത്തിൽ നിലവിലെ തുകയിൽ സാധനങ്ങൾ കൊണ്ടുപോകാൻ വാഹന ഉടമകൾ തയാറല്ല.
തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 75 താലൂക്കുകളിലും എൻ.എഫ്.എസ്.എ മാനേജർമാർക്ക് ഇവർ കത്ത് നൽകി. ഒന്നുകിൽ തുക കൂട്ടുക, അല്ലെങ്കിൽ പുതിയ കരാർ എന്നതാണ് നിലപാട്.
ഈ സാഹചര്യത്തിലാണ് പുതിയ കരാർ എന്നത് സർക്കാർ അംഗീകരിച്ചത്. എങ്കിലും നിലവിലെ കരാർ മാനദണ്ഡങ്ങൾക്ക് ആനുപാതികമായ വർധനയേ അനുവദിക്കാനാവൂ.
നിലവിലെ കരാർ തുടർന്നാൽ കരാറുകാർക്ക് 30 മുതൽ 50 ശതമാനം വരെ വർധന നൽകുന്നതിനുള്ള സാധ്യത നിലനിൽക്കുന്നു. പക്ഷേ, ഇത് കാര്യങ്ങൾ സങ്കീർണമാക്കും. 2018 നവംബറിലാണ് സംസ്ഥാനത്തെ 75ൽ താലൂക്കുകളിൽ 54 എണ്ണത്തിൽ കരാർ പ്രാബല്യത്തിൽ വന്നത്.
പി.എ.എം. ബഷീർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.