തൃശൂർ: പൊതു വിതരണ വകുപ്പിെൻറ പടിവാശി മൂലം ലക്ഷക്കണക്കിന് കാർഡ് ഉടമകൾക്ക് മേയിലെ റേഷൻ നഷ്ടപ്പെട്ടു. റേഷൻ വാങ്ങുന്നതിന് പ്രതിമാസം നീട്ടി നൽകുന്ന ദിവസങ്ങൾ ഇക്കുറി വേണ്ടെന്ന സിവിൽ സപ്ലൈസ് ഡയറക്ടറുടെ നിർദേശമാണ് സാധാരണക്കാരന് അരി അടക്കം റേഷൻവസ്തുക്കൾ നഷ്ടമാക്കിയത്. സംസ്ഥാനത്ത് ഇതുവരെ 78.83 ശതമാനം പേരാണ് റേഷൻ വാങ്ങിയിരിക്കുന്നത്. അഞ്ചുദിവസം നീട്ടി നൽകിയ കഴിഞ്ഞമാസം 85.65 ശതമാനം വരെ ഉപഭോഗം എത്തിയിരുന്നു. ഏപ്രിലിെല റേഷൻ മേയ് നാല് വരെ നീട്ടിനൽകിയ നാല് ദിവസങ്ങളിൽ മാത്രം ആറ് ലക്ഷം പേർ റേഷൻ വാങ്ങിയിരുന്നു. ആദ്യ പത്ത് ദിവസങ്ങളിൽ എട്ട് ശതമാനം മാത്രമാണ് സംസ്ഥാനത്ത് റേഷൻ വാങ്ങുന്നവർ.
മണ്ണെണ്ണ അടക്കം മുഴുവൻ വസ്തുക്കൾ ലഭിക്കാത്ത സാഹചര്യമാണ് ആദ്യ പത്ത് ദിവസങ്ങളിൽ റേഷൻകടകളിൽ എത്താൻ ജനം മടിക്കുന്നത്. അടുത്ത പത്ത് ദിവസങ്ങളിൽ 60 ശതമാനം വരെ പേരാണ് വരുന്നത്. ബാക്കി 30 ശതമാനം വരെ വരുന്നവർ അവസാനഘട്ടത്തിലാണ് റേഷൻകടകളിൽ എത്തുന്നത്. കേരളത്തിൽ മാസംതോറും അഞ്ചാം തീയതി മുതൽ റേഷൻ വിതരണം തുടങ്ങുകയാണ് പതിവ്.
എന്നാൽ അടുത്ത മാസം നാലോ അഞ്ചോ ദിവസങ്ങൾ വരെ നീട്ടിനൽകുകയും ചെയ്യും. എന്നാൽ മേയിൽ ഇത്തരത്തിൽ റേഷൻവാങ്ങുന്നതിന് സമയം നീട്ടിനൽകേണ്ടതില്ലെന്ന് ഡയറക്ടർ നിർദേശം നൽകുകയായിരുന്നു. ഏപ്രിലിനായി നാല് ദിവസം നൽകിയ സാഹചര്യത്തിൽ മേയിലേക്ക് നഷ്ടപ്പെട്ട ദിവസങ്ങൾ കൂട്ടിനൽകിയതുമില്ല. മാത്രമല്ല ഇക്കാര്യം നേരത്തെ ജനത്തെ അറിയിക്കുന്നതിലും വകുപ്പ് വീഴ്ച വരുത്തി.
റേഷൻ വസ്തുക്കൾ വിതരണത്തിന് മേയിൽ നേരത്തെ എത്തിച്ചുെവന്ന ന്യായമാണ് ദിവസം നീട്ടികൊടുക്കാതിരിക്കാൻ പറയുന്ന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.