തൃശൂർ: അനർഹരായ 20 ലക്ഷത്തിൽ അധികം പേരെ റേഷൻ മുൻഗണന പട്ടികയിൽനിന്ന് പുറത്താക്കി. 2 017 ജൂൺ മുതൽ ഇതുവരെ നാലുലക്ഷം കുടുംബങ്ങളെയാണ് പുറത്താക്കിയത്. നിലവിൽ 86,11,658 റേഷൻകാ ർഡുകളിൽ 3,65,08,866 അംഗങ്ങൾക്കാണ് റേഷൻ നൽകുന്നത്. ഇതിൽ അന്ത്യോദയ വിഭാഗത്തിൽ 5,83,871ഉം മുൻ ഗണനയിൽ 31,08,332 അടക്കം 36,92,203 കാർഡുകളാണ് സൗജന്യ നിരക്കിൽ റേഷൻ ലഭിക്കുന്ന ഗുണഭോക്താക്കൾ.
2017 മാർച്ചിലാണ് പുതിയ അപേക്ഷയിൽ റേഷൻകാർഡ് വിതരണം തുടങ്ങുന്നത്. പിന്നാലെ സൗജന്യ ഗുണഭോക്താക്കളെ കുറിച്ച് ഏറെ ആക്ഷേപം ഉയർന്നു. ഇതിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പുറത്താക്കൽ. അതിനിടെ നേരത്തെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ഹിയറിങ്ങിന് പിന്നാെല അർഹരായ 35,000 കാർഡ് ഉടമകൾ മുൻഗണന പട്ടികയിൽ ഉൾെപ്പടുന്നതിന് അവസരം കാത്തു കഴിയുകയാണ്. അനർഹരെ പുറത്താക്കുന്ന മുറയ്ക്ക് മുൻഗണന ക്രമം അനുസരിച്ച് ഇവർക്ക് അവസരം ലഭിക്കും.
അതിനിടെ തുടർച്ചയായ മുന്നുമാസങ്ങളിൽ റേഷൻ വാങ്ങാത്ത അന്ത്യോദയ, മുൻഗണന പട്ടികയിൽ ഉൾപ്പെട്ട കാർഡുകാരെ ഒഴുവാക്കുന്ന നടപടി തുടരുകയാണ്. മേയ്, ജൂൺ, ജൂലൈ മാസങ്ങളിലായി റേഷൻ വാങ്ങാത്ത 3000ത്തിൽ അധികം പേരെ ഇതുവരെ പുറത്താക്കി. സംസ്ഥാനത്ത് 60,000 കുടുംബങ്ങളാണ് ഈ മാസങ്ങളിൽ റേഷൻ വാങ്ങാത്തവരായുള്ളത്. മുഴുവൻ പേരെയും പുറത്താക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഒഴിവാക്കുന്നവരിൽ ആർക്കെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ പരാതി നൽകാം. ഹിയറിങ്ങിന് പിന്നാലെ അർഹരാെണന്ന് കണ്ടെത്തിയാൽ മുൻഗണന ക്രമം അനുസരിച്ച് വീണ്ടും പട്ടികയിൽ ഇടം നേടാം.
പുതിയ ആളുകളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുന്ന പ്രക്രിയ പൊതുവിതരണ വകുപ്പ് വ്യാഴാഴ്ച താൽകാലികമായി നിർത്തിവെക്കും. പുതിയ റേഷൻകാർഡ് ലഭിച്ചവർക്ക് കൂടി അവസരം ഒരുക്കുന്നതിനാണിത്. അനർഹമായി ഉണ്ടെങ്കിൽ ക്രിമിനൽ കുറ്റത്തിന് കേസ് എടുക്കുന്നതിന് പുറമേ വമ്പൻ പിഴയും അടക്കേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.