കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ഇ. ശ്രീധരൻ; ഏത് മണ്ഡലത്തിലും മത്സരിക്കാൻ തയാർ

കൊച്ചി: കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ഏത് മണ്ഡലത്തിലും മത്സരിക്കാൻ താൻ തയാറാണ്. പൊന്നാനിക്ക് സമീപം വേണമെന്നാണ് ആഗ്രഹമെന്നും ഇ. ശ്രീധരൻ പറഞ്ഞു.

പാലാരിവട്ടം പാലം പുനർ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനായതിൽ സന്തോഷമുണ്ടെന്ന് ഇ. ശ്രീധരൻ പറഞ്ഞു. ഡി.എം.ആർ.സി നിർമാണം ഏറ്റെടുത്തത് ലാഭമുണ്ടാക്കാനല്ല. ഊരാളുങ്കൽ സൊസൈറ്റിക്ക് പ്രത്യേക നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നിർമാണം പൂർത്തിയാക്കിയ പാലാരിവട്ടം പാലത്തിലെ ഭാരപരിശോധന ഇന്ന് അവസാനിച്ചു. പരിശോധന റിപ്പോർട്ട് ഡി.എം.ആർ.സി സർക്കാറിന് കൈമാറും. 

Tags:    
News Summary - ready to contest from any constituency says e sreedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.