പി.വി.അൻവർ എം.എൽ.എക്ക് മുസ്‌ലിം ലീഗ് ഓഫീസിൽ സ്വീകരണം; നേതൃത്വം വിശദീകരണം തേടി

തൃശൂർ: ചേലക്കര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയെയും പി.വി.അൻവർ എം.എൽ.എയെയും മുസ്‌ലിം ലീഗ് ഓഫീസിൽ സ്വീകരിച്ചതിനെ ചൊല്ലി വിവാദം.

ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) പിന്തുണക്കുന്ന സ്ഥാനാർഥി എൻ.കെ സുധീറിനൊപ്പം ദേശമംഗലം പള്ളം മുസ്‌ലിം ലീഗ് ഓഫീസിലാണ് പി.വി അൻവർ എത്തിയത്. അൻവറിനെ സ്വീകരിക്കുന്നതും മണ്ഡലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതും ഉൾപ്പെട്ട വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദമായത്.

വിഷയത്തിൽ ലീഗ് ജില്ലാ നേതൃത്വം ദേശമംഗലം പഞ്ചായത്ത് കമ്മിറ്റിയോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവം വിവാദമാക്കുന്നത് രാഷ്ട്രീയ ദുരുദ്ദേശത്തോടെയാണെന്നും അൻവറിനോട് കാണിച്ചത് ആതിഥ്യ മര്യാദ മാത്രമാണെന്നും മുസ്‌ലിം ലീഗ് നേതാക്കൾ പ്രതികരിച്ചു. 

Tags:    
News Summary - Reception for PV Anwar MLA at Muslim League office; The leadership sought an explanation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.