തിരുവനന്തപുരം: ഉത്രാട ദിനത്തിൽ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന. 117 കോടി രൂപയുടെ മദ്യ വിൽപനയാണ് ബെവ്കോ ഔട്ട്‍ലെറ്റുകൾ വഴി നടന്നത്. കഴിഞ്ഞ വർഷം 85 കോടിയായിരുന്നു ഉത്രാട ദിനത്തിലെ വിൽപന.
ബെവ്കോയുടെ സംസ്ഥാനത്തെ നാല് ഔട്ട്‍ലെറ്റുകളിലെ വിൽപന ഒരു കോടി കവിഞ്ഞു. കൊല്ലം ആശ്രാമത്തിലെ ബെവ്കോ ഔട്ട് ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചത്. ഇവിടെ 1.6 കോടിയുടെ വിൽപന.
ഇരിങ്ങാലക്കുട, ചേർത്തല കോർട്ട് ജങ്ഷൻ, പയ്യന്നൂർ, തിരുവനന്തപുരം പവർഹൗസ് റോഡ് എന്നിവിടങ്ങളിലെ ഔട്ട് ലെറ്റുകളിലും വൻ വിൽപന ഉണ്ടായിട്ടുണ്ട്.
ഈ വർഷം ഏഴ് ദിവസത്തെ വിൽപന 264 കോടിയാണ്. കഴിഞ്ഞ വർഷം ഇത് 529 കോടിയായിരുന്നു. വിവിധ നികുതി ഇനത്തിൽ 550 കോടി രൂപ സർക്കാറിന്‍റെ ഖജനാവിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.