തിരുവനന്തപുരം: അഞ്ച് ജില്ലകളിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാ വസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, 19ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, 20ന് ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. ഇൗ ജില്ലകളിൽ അതിതീവ്ര (24 മണിക്കൂറിൽ 204 മില്ലിമീറ്ററിൽ കൂടുതൽ) മഴക്ക് സാധ്യതയുണ്ട്. ജാഗ്രത പാലിക്കാനും ക്യാമ്പുകൾ തയാറാക്കുന്നതുൾപ്പെടെ മുന്നൊരുക്കത്തിനുമാണ് നിർദേശം.
തുടർച്ചയായി അതിതീവ്ര മഴ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയവക്ക് സാധ്യത വർധിപ്പിക്കും. 18ന് എറണാകുളം, കോഴിക്കോട്, കണ്ണൂർ ,19ന് എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ 20ന് പത്തനംതിട്ട, കോട്ടയം, തൃശൂർ, മലപ്പുറം, പാലക്കാട്, വയനാട്, 21ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലിമീറ്റർ വരെ) അതിശക്തമായതോ (115 മില്ലി മുതൽ 204.5 മില്ലി വരെ) ആയ മഴക്ക് സാധ്യതയുണ്ട്.
മഞ്ഞ അലർട്ട്: 18ന് -തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട്, കാസർകോട്. 19 - തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കാസർകോട്. 20- തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴക്കോട്, കണ്ണൂർ, കാസർകോട്. 21 - തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.