തിരുവനന്തപുരം: എേട്ടാ അതിൽ കൂടുതലോ ഫ്ലാറ്റുകളോ പ്ലോട്ടുകളോ വികസിപ്പിക്കുന്ന പദ്ധതികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുമെന്ന് റിയൽ എസ്റ്റേറ്റ് െറഗുലേറ്ററി അതോറിറ്റി (റെറ) ചെയർമാൻ പി.എച്ച്. കുര്യൻ.
ജനുവരിയോടെ അതോറിറ്റി പൂർണതോതിൽ പ്രവർത്തിക്കും. പരാതികളും രജിസ്ട്രേഷൻ അപേക്ഷകളും ഇപ്പോൾ അതോറിറ്റിക്ക് നൽകാമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. വീട് വിൽപന, ഫ്ലാറ്റുകളുടെ രണ്ടാം വിൽപന എന്നിവ ഇതിെൻറ പരിധിയിൽ വരില്ല. രജിസ്റ്റർ ചെയ്യാത്ത പദ്ധതികൾക്കും ഏജൻസികൾക്കും പരസ്യം ചെയ്യാൻ അനുവാദമില്ല.
റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രശ്നങ്ങൾ മുൻകൂട്ടി തടയാനും ഉപഭോക്താക്കൾക്ക് നിയമപരിരക്ഷ ഉറപ്പാക്കാനും അതോറിറ്റിക്കു കഴിയും. രജിസ്ട്രേഷൻ ഇല്ലാത്ത പദ്ധതികൾ ഇനി വിൽക്കാനാവില്ല. എല്ലാ നിയമവും ചട്ടവും പാലിക്കുന്നവർേക്ക രജിസട്രേഷൻ നൽകൂ. അനുമതികൾ പരിശോധിച്ച് സുതാര്യത ഉറപ്പാക്കും. ഇത്തരം പദ്ധതികൾ വാങ്ങുന്നവർക്ക് നിയമപരിരക്ഷ ഉറപ്പായിരിക്കും. ബാങ്ക് വായ്പ ലഭിക്കാനും റെറ രജിസ്ട്രേഷൻ നിർബന്ധമാണ്. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പരസ്യപ്പെടുത്തി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി സാധിക്കില്ല.
അതോറിറ്റി നിലവിൽ വരുന്നതോടെ റിയൽ എസ്റ്റേറ്റ് മേഖലയെ ക്രമപ്പെടുത്താനും നിയമ പരിധിയിൽ കൊണ്ടുവരാനും സാധിക്കും. വൈകാതെ രജിസ്ട്രേഷനും പരാതി സ്വീകരിക്കലുമെല്ലാം പൂര്‍ണമായും ഓണ്‍ലൈനാക്കും. പരാതി നല്‍കാനുള്ള അപേക്ഷ ഫോറം rera.kerala.gov.inല്‍ ലഭ്യമാണ്.
നിര്‍മാണത്തിലുള്ളതും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ പദ്ധതികളും വരാന്‍ പോകുന്ന പദ്ധതികളും റെറയില്‍ രജിസ്റ്റര്‍ ചെയ്യണം. നിർത്തിെവച്ചിരിക്കുന്ന പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നവ എന്ന ഗണത്തില്‍പെടുത്തി രജിസ്റ്റര്‍ ചെയ്യണം. പദ്ധതികള്‍ക്ക് ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മൂന്നു മാസത്തിനകം രജിസ്റ്റര്‍ ചെയ്തു നല്‍കണം. അതോറിറ്റി അംഗം പ്രീത മേനോനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.