മൂവാറ്റുപുഴ: കേരള ജല അതോറിറ്റിയുടെ ഭൂമിയിൽ വീടു നിർമിക്കാൻ അനുമതിയും പണവും നൽകി എന്ന് ആരോപിച്ച് മുൻ മന്ത്രി ഇബ്രാഹീം കുഞ്ഞ് ഉൾപ്പെടെയുള്ളവർക്കെതിരെ നൽകിയ ഹരജി തള്ളി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹരജിയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയത്.
കളമശ്ശേരി മുനിസിപ്പാലിറ്റിയിൽ പള്ളിലാംകര ഭാഗത്ത് കേരള ജല അതോറിറ്റി വക ഭൂമിയിൽ അഞ്ച് കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ അനുമതിയും വീട് നിർമിക്കാൻ തുകയും അനുവദിച്ചത് ക്രമവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. 2015ൽ നൽകിയ ഹരജിയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഭൂമിയിൽ വീട് നിർമിക്കുന്നതിന് അനുമതി നൽകിയത് സർക്കാറാണെന്നും അതിൽ മന്ത്രിയെ പ്രതിയാക്കുന്നതിന് തെളിവില്ലെന്നും വ്യക്തമാക്കിയാണ് ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.