തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷീനക്ക് നീതി ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കത്രിക വയറ്റിൽ കുടുങ്ങിയത് തെളിയിക്കാൻ കഴിയില്ലെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് അംഗീകരിക്കാനാവില്ല. ചികിത്സപ്പിഴവ് ഉണ്ടായത് എവിടെ നിന്നെന്ന് കണ്ടെത്തി ഹർഷീനക്ക് നീതി ഉറപ്പാക്കും.
ഇതുസംബന്ധിച്ച രണ്ട് റിപ്പോർട്ടുകൾ തള്ളിയ ശേഷമാണ് പൊലീസ് അന്വേഷണത്തിന് നിർദേശം നൽകിയത്. കേരള മെഡിക്കൽ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) ഭേദഗതി ബില്ലിന്റെ ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ഹൃദ്യം പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കും. സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന മേൽനോട്ടത്തിനും ഫീസ് നിയന്ത്രണത്തിനുമുള്ള സമിതികളിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ പ്രതിനിധിക്ക് പകരം ദേശീയ മെഡിക്കൽ കമീഷൻ പ്രതിനിധി എന്ന് ഭേദഗതിക്കായാണ് ബിൽ കൊണ്ടുവരുന്നത്. ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.