ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: കുറ്റക്കാരെ സംരക്ഷിക്കാന്‍ ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നു- എസ്.ഡി.പി.ഐ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്നത് ഞെട്ടിക്കുന്നതാണെന്നും കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനു പകരം സംരക്ഷിക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകേണ്ട ദുരിതാശ്വാസ ഫണ്ട് പാര്‍ട്ടിക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും വീതംവെച്ചു നല്‍കിയത് പിച്ച ചട്ടിയില്‍ കൈയിട്ടുവാരുന്നതിനു തുല്യമാണ്. വിവിധ ജില്ലകളിലെ പ്രാഥമിക പരിശോധനയില്‍ തന്നെ വന്‍ തട്ടിപ്പാണ് കണ്ടെത്തിയിരുന്നതെങ്കിലും ചെപ്പടി വിദ്യയിലൂടെ കോടികളുടെ തട്ടിപ്പ് മറച്ചു പിടിച്ച് കുറ്റവാളികളെ രക്ഷപ്പെടുത്തുകയാണ്.

കലക്ടറേറ്റുകളിലും വില്ലേജ് ഓഫിസുകളിലും മുഖ്യമന്ത്രിയുടെ ഓഫിസിലും മതിയായ പരിശോധനകള്‍ നടത്തിയിട്ടില്ല. കലക്ട്രേറ്റുകളില്‍ ഏജന്റുമാര്‍ നല്‍കുന്ന വ്യാജ അപേക്ഷകളിലാണ് ലക്ഷക്കണക്കിന് രൂപ അനുവദിച്ചിരിക്കുന്നത്. അപേക്ഷകളില്‍ പരിശോധന നടത്തി ഫണ്ട് നല്‍കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. തട്ടിപ്പുകളുടെ അന്വേഷണം സി.പി.എം നേതാക്കളിലെത്തുമ്പോള്‍ ആവിയായി പോവുകയാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍, പി.പി. റഫീഖ്, സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുല്‍ ജബ്ബാര്‍, ട്രഷറര്‍ അഡ്വ. എ.കെ. സ്വലാഹുദ്ദീന്‍, അഷ്റഫ് പ്രാവച്ചമ്പലം, അന്‍സാരി ഏനാത്ത് സംസാരിച്ചു.

Tags:    
News Summary - Relief fund fraud: SDPI press release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.