ഡെ.തഹസിൽദാറുടെ ഒത്താശ; മൂന്നാറിൽ ഭൂമി കൈയേറ്റമെന്ന്​ കലക്​ടർക്ക്​ റിപ്പോർട്ട്​

മൂന്നാർ: ലോക്ഡൗൺ കാലത്തും മൂന്നാറിൽ ഭൂമി കൈയേറ്റവും നിർമാണവും. ദേവികുളം ആര്‍.ഡി.ഒ ഓഫിസിനു സമീപം ലൈഫ് പദ്ധതിക്കായി മാറ്റിയിട്ട ഭൂമി മുൻ സർക്കാർ ഉദ്യോഗസ്ഥൻ കൈയേറിയതായി മൂന്നാര്‍ സ്പെഷല്‍ തഹസില്‍ദാർ റിപ്പോർട്ട്​ നൽകി. ഇതിന്​ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ജില്ല കലക്​ടർക്ക്​ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കെട്ടിടം നിര്‍മിക്കുന്നതിന് കൈവശാവകാശം തെളിയിക്കുന്ന സാക്ഷിപത്രം നല്‍കിയ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ നടപടിക്കും ശിപാർശയുണ്ട്​. 

കൈയേറ്റം നടത്തിയ മുൻ സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും സർക്കാർ ഭൂമി തിരിച്ചുപിടിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യവകുപ്പിലെ മുൻ ജീവനക്കാരനായ ദേവികുളം സ്വദേശി മണിയാണ് ഭൂമി കൈയേറിയത്. മുമ്പ് ഈ ഭൂമിയിൽ നിർമാണ പ്രവർത്തന ശ്രമം തടഞ്ഞ ദേവികുളം മുൻസബ് കലക്ടറെ മണിയും സംഘവും കൈയേറ്റം ചെയ്തിരുന്നു. വിരമിച്ചെങ്കിലും മണി സർക്കാർ ക്വാർട്ടേഴ്സിലാണ് താമസം. ഇതിനോട് ചേർന്ന ഭൂമിക്കാണ്​ ഇയാളുടെ ഭാര്യയുടെ പേരിൽ കെ.ഡി.എച്ച് ഡെപ്യൂട്ടി തഹസിൽദാർ നിയമവിരുദ്ധമായി കൈവശരേഖ നൽകിയത്​.

രേഖയുടെ ബലത്തിൽ കെട്ടിടം നിർമിച്ചു. ലൈഫ് മിഷൻ പദ്ധതിയിലാണ്​ വീട് നിർമിച്ചതെന്നാണ്​ മുൻ സർക്കാർ ഉദ്യോഗസ്ഥ​​െൻറ വാദം. റവന്യൂ ഉദ്യോഗസ്ഥരും ചില രാഷ്​ട്രീയ നേതാക്കളും ചേര്‍ന്നാണ് കൈയേറ്റത്തിന് ഒത്താശ ചെയ്യുന്നതെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ പ്രാദേശിക നേതൃത്വവും രംഗത്തെത്തി.

Tags:    
News Summary - report to collector on encroachment in munnar- kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.