ഡെ.തഹസിൽദാറുടെ ഒത്താശ; മൂന്നാറിൽ ഭൂമി കൈയേറ്റമെന്ന് കലക്ടർക്ക് റിപ്പോർട്ട്
text_fieldsമൂന്നാർ: ലോക്ഡൗൺ കാലത്തും മൂന്നാറിൽ ഭൂമി കൈയേറ്റവും നിർമാണവും. ദേവികുളം ആര്‍.ഡി.ഒ ഓഫിസിനു സമീപം ലൈഫ് പദ്ധതിക്കായി മാറ്റിയിട്ട ഭൂമി മുൻ സർക്കാർ ഉദ്യോഗസ്ഥൻ കൈയേറിയതായി മൂന്നാര്‍ സ്പെഷല്‍ തഹസില്‍ദാർ റിപ്പോർട്ട് നൽകി. ഇതിന് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ജില്ല കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കെട്ടിടം നിര്‍മിക്കുന്നതിന് കൈവശാവകാശം തെളിയിക്കുന്ന സാക്ഷിപത്രം നല്‍കിയ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ നടപടിക്കും ശിപാർശയുണ്ട്.
കൈയേറ്റം നടത്തിയ മുൻ സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും സർക്കാർ ഭൂമി തിരിച്ചുപിടിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യവകുപ്പിലെ മുൻ ജീവനക്കാരനായ ദേവികുളം സ്വദേശി മണിയാണ് ഭൂമി കൈയേറിയത്. മുമ്പ് ഈ ഭൂമിയിൽ നിർമാണ പ്രവർത്തന ശ്രമം തടഞ്ഞ ദേവികുളം മുൻസബ് കലക്ടറെ മണിയും സംഘവും കൈയേറ്റം ചെയ്തിരുന്നു. വിരമിച്ചെങ്കിലും മണി സർക്കാർ ക്വാർട്ടേഴ്സിലാണ് താമസം. ഇതിനോട് ചേർന്ന ഭൂമിക്കാണ് ഇയാളുടെ ഭാര്യയുടെ പേരിൽ കെ.ഡി.എച്ച് ഡെപ്യൂട്ടി തഹസിൽദാർ നിയമവിരുദ്ധമായി കൈവശരേഖ നൽകിയത്.
രേഖയുടെ ബലത്തിൽ കെട്ടിടം നിർമിച്ചു. ലൈഫ് മിഷൻ പദ്ധതിയിലാണ് വീട് നിർമിച്ചതെന്നാണ് മുൻ സർക്കാർ ഉദ്യോഗസ്ഥെൻറ വാദം. റവന്യൂ ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളും ചേര്‍ന്നാണ് കൈയേറ്റത്തിന് ഒത്താശ ചെയ്യുന്നതെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ പ്രാദേശിക നേതൃത്വവും രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.