തിരുവനന്തപുരം: സഹകരണ മേഖലയെ ദോഷകരമായി ബാധിക്കുന്ന റിസർവ് ബാങ്ക് നിർദേശങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ ദ്രുതഗതിയില്‍. ഇതു സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരുമായി ആശയ വിനിമയം നടത്തിയ സഹകരണ മന്ത്രി വി.എന്‍. വാസവന് സുപ്രീംകോടതിയിലെ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തുന്നതിനായി ഡല്‍ഹിക്ക് പോകും. പാര്‍ലമെൻറ് അംഗങ്ങളുമായും ആശയ വിനിമയം നടത്തും.
നടപ്പ് പാര്‍ലമെൻറ് സമ്മേളനത്തില്‍ കേരളത്തിെൻറ നിലപാട് അറിയിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനാണ് പാര്‍ലമെൻറ് അംഗങ്ങളുമായി ആശയ വിനിമയം നടത്തുന്നത്. സുപ്രീംകോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലുമാരുമായി ചര്‍ച്ച നടത്തി കേരളത്തിെൻറ ഹരജി നല്‍കുന്നതിനുള്ള അഭിഭാഷകരെ തീരുമാനിക്കും. അംഗത്വ സ്വഭാവത്തെ കുറിച്ച് നേരത്തെ തന്നെയുള്ള സുപ്രീംകോടതി വിധികളുടെ ലംഘനമാണ് ആർ.ബി.ഐ നടത്തുന്നതെന്ന് കോടതിയെ ബോധ്യപ്പെടുത്തും. കേന്ദ്ര സര്‍ക്കാറിെൻറ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ഗാരൻറി കോര്‍പറേഷനില്‍നിന്ന് സഹകരണ സംഘങ്ങള്‍ക്ക് നിക്ഷേപ പരിരക്ഷ നല്കാന് നിയമമില്ലെന്നിരിക്കെ അത്തരമൊരു വിഷയം മുന്നറിയിപ്പ് പരസ്യത്തില്‍ പരാമര്‍ശിച്ചതും സുപ്രീംകോടതിയെ അറിയിക്കും.
ആറര പതിറ്റാണ്ടായി ഉപയോഗിക്കുന്ന ബാങ്ക്, ബാങ്കര്‍, ബാങ്കിങ് എന്ന പദം ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിപ്പിക്കുന്നതിനും സുപ്രീംകോടതിയില്‍ ഹരജി നല്‍കും. സഹകരണ സംഘങ്ങളോ സഹകാരികളെ സംഘടനകളോ ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയാണെങ്കില്‍ ആവശ്യമായ പിന്തുണ നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.