അടിമാലി: പ്ലസ്ടു വിദ്യാർഥി പവര്‍ഹൗസ് വണ്ടിത്തറയില്‍ രേഷ്മയുടെ കൊലപാതകിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പെൺകുട്ടിയുടെ പിതൃസഹോദര പുത്രന് വണ്ടിത്തറയില്‍ അരുണിന് (അനു) വേണ്ടിയാണ് തിരച്ചിൽ. തിങ്കളാഴ്ച രേഷ്മ കൊല്ലപ്പെട്ട സ്ഥലത്തും സമീപ പ്രദേശത്തും ഡ്രോണ്‍ പറത്തി പരിശോധിച്ചു.
വിജനമായ പ്രദേശത്ത് ഒഴിഞ്ഞ റിസോർട്ടുകൾ ധാരാളം ഉള്ളതിനാല്‍ പ്രതി ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണ് ഇത്തരത്തിലൊരു പരിശോധന.
അരുണ്‍ രാജകുമാരിയില്‍ വാടകക്ക് താമസിക്കുന്ന മുറിയില്‍നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച ജില്ല പൊലീസ് മേധാവി, മൂന്നാര്‍ ഡിവൈ.എസ്.പി എന്നിവരും സ്ഥലത്ത് എത്തി. ഡോഗ്സ്ക്വാഡും പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി 10 ഓടെയാണ് രേഷ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അരുണ്‍ രേഷ്മയെയും കൂട്ടി നടന്ന് പോകുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. മരപ്പണിക്കാരനായ അരുണ്‍ ഉളി ഉപയോഗിച്ചാണ് രേഷ്മയെ കൊന്നതെന്നാണ് പൊലീസ് നിഗമനം. എഴുതിവെച്ച കത്തു പ്രകാരം അരുണ്‍ ആത്മഹത്യ ചെയ്തിരിക്കാമെന്ന് പൊലീസ് കരുതുന്നുണ്ടെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നതിന് കത്ത് എഴുതിയതാകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.