മലബാർ കാന്‍സര്‍ സെൻററില്‍ രോഗികള്‍ക്കു നിയന്ത്രണം

കണ്ണൂര്‍: കോവിഡ് വ്യാപനത്തി​​െൻറ പശ്ചാത്തലത്തില്‍ മലബാര്‍ കാന്‍സര്‍ സ​െൻററില്‍ തുടര്‍ ചികിത്സക്ക്​ വരുന്ന രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കാന്‍സര്‍ രോഗികള്‍ മറ്റുള്ളവരുമായി ഇടപഴകുമ്പോഴും യാത്രചെയ്യുമ്പോഴും കോവിഡ് ബാധ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണു നടപടി. കോവിഡ് രോഗബാധ കാന്‍സര്‍ രോഗികളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുകയും അത്യാഹിത സാഹചര്യങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനാല്‍ നിര്‍ദേശങ്ങള്‍ പാലിക്കണം. 

തുടര്‍ചികിത്സക്കായി കാന്‍സര്‍ സ​െൻററില്‍ വരുന്ന രോഗികള്‍ക്കായി പ്രത്യേക വാട്‌സ്ആപ് നമ്പര്‍ (9188202602) ഏര്‍പ്പെടുത്തി. രോഗികള്‍ ഈ നമ്പറില്‍ സന്ദേശം അയച്ച് ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചികിത്സ തുടരണം. രോഗികള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇ-സഞ്ജീവനി ഓണ്‍ലൈന്‍ ഒ.പി സംവിധാനം ഉപയോഗിക്കേണ്ട വിധവും വാട്‌സ്ആപിലൂടെ ലഭ്യമാക്കും.

ക്വാറൻറീനിലുള്ള രോഗികളും വിദേശത്തുനിന്നുള്ളവരും ഇതിനായി സജ്ജീകരിച്ച 9188707801 എന്ന വാട്‌സ്​ആപ്​ നമ്പറില്‍ ബന്ധപ്പെട്ട് ചികിത്സ തേടണം. അതാത് ഒ.പി  വിഭാഗങ്ങളില്‍ വിളിച്ചും രോഗികള്‍ക്കു തുടര്‍ ചികിത്സക്ക്​ നിര്‍ദേശങ്ങള്‍ തേടാം. ഹെമറ്റോളജി 0490 2399245, സര്‍ജറി വിഭാഗം 2399214, ഹെഡ് ആന്‍ഡ് നെക്ക് 2399212, ഗൈനക് ആന്‍ഡ് ബ്രെസ്​റ്റ്​ 2399213, പാലിയേറ്റിവ് 2399277, മെഡിക്കല്‍ ഓങ്കോളജി 2399255, റേഡിയേഷന്‍ വിഭാഗം 2399276, പീഡിയാട്രിക് 2399298, ശ്വാസകോശ വിഭാഗം 2399305.

Tags:    
News Summary - restrictions in malabar cancer centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.